കണ്ണൂര്‍ മൂന്നുനിരത്ത് സ്വദേശി റമീസാണ് ഇന്ന് രാവിലെ ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കണ്ണൂര്‍ അഴിക്കോട് വെച്ച് ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്
കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ സു ഹൃത്ത് ദുരൂഹ സാഹചര്യത്തില്‍ കാറിടിച്ചു മരിച്ചു. കണ്ണൂര്‍ മൂന്നുനിരത്ത് സ്വദേശി റമീസാണ് ഇന്ന് രാവിലെ ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കണ്ണൂര്‍ അഴിക്കോട് വെച്ച് ഇന്ന ലെ രാത്രിയിലാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരിച്ചത്. റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ റമീസിന്റെ വാരി യെ ല്ലുകള്‍ക്കും തലക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. റമീസ് ഉപയോഗിച്ചത് അര്‍ജുന്‍ ആയങ്കിയു ടെ ബൈക്കായിരുന്നു. കാറില്‍ ഉണ്ടായിരുന്നത് അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികള്‍ ആണെന്നും സംശയം ഉയരുന്നുണ്ട്.
എന്നാല്‍ ഡോക്ടറെ കണ്ട് മടങ്ങിവന്നവരാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. അ പകടത്തില്‍ പരിക്കേറ്റ റമീസിനെ കാറിലുണ്ടായിരുന്നവര്‍ കണ്ണൂരി ലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരി ക്കേറ്റി രുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിനെ ചോദ്യം ചെയ്യുകയും ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃ ത്തായിരുന്നു റമീസ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയ്‌ക്കൊപ്പം തന്നെ റമീസിനും ബ ന്ധമുണ്ട് എന്ന സംശയത്തെതുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയത്.












