കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയേയും രണ്ട് സു ഹൃ ത്തുക്കളേയും കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഭാര്യ അമല അര്‍ജുന്‍, സുഹൃത്തു ക്കളായ അഴീക്കല്‍ കപ്പക്കടവ് സ്വദേശികളായ റമീസ്, പ്രണവ് എന്നിവര്‍ക്കാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയിരി ക്കുന്നത്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയേയും രണ്ട് സു ഹൃത്തുക്കളേയും കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഭാര്യ അമല അര്‍ജുന്‍, സുഹൃത്തുക്കളായ അഴീ ക്കല്‍ കപ്പക്കടവ് സ്വദേശികളായ റമീസ്, പ്രണവ് എന്നിവര്‍ക്കാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയിരി ക്കുന്നത്. കൊച്ചിയിലെ ഓഫീസിലെത്താനാണ് നിര്‍ദേശം. അര്‍ജുന്‍ ആയങ്കിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയാണ് ക സ്റ്റംസിന്റെ ലക്ഷ്യം.
അമലയെ ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ആദ്യ ചോദ്യം ചെയ്യലില്‍ അര്‍ജു നെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും കസ്റ്റംസ് ചൂണ്ടി ക്കാട്ടിയിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിനെത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അ യച്ചത്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അര്‍ജുന്റെ ബന്ധം തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളും രണ്ട് ഡ യറികളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഡയറി മുദ്രവെച്ച കവറില്‍ കീഴ്ക്കോടതിയില്‍ സമര്‍പ്പിച്ചു. കൂടാ തെ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയേയും അര്‍ജുനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാ നാണ് കസ്റ്റംസിന്റെ നീക്കം.











