അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച അന്വേഷിച്ച മൂന്നംഗ കമ്മീഷന്റെ റി പ്പോര്‍ട്ടിനെ ത്തുടര്‍ന്നാണ് നടപടി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. മധുവിന്റെ ഭാഗത്ത് വീഴ്ച സംഭവി ച്ചുവെ ന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ കാലുവാരി തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി കെ മധുവിനെ തരംതാഴ്ത്തി. അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച അന്വേഷിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. മധുവി ന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെ ന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.
അരുവിക്കരയിലെ സ്ഥാനാര്‍ഥി ജി സ്റ്റീഫനെ കാലുവാരാന്‍ ശ്രമിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് സിപിഎം കമ്മിഷനെ നിയോഗിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ജയന്‍ബാബു, സി അജയകുമാര്‍, കെ സി വിക്രമന്‍ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് നല്‍കിയ ത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വി കെ മധു മനഃപൂര്‍വം വിട്ടു നിന്നത് താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അരുവിക്കരയിലെ സ്ഥാനാര്‍ഥിയായി സി പിഎം ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം നിര്‍ദേശിച്ചത് വി.കെ. മധുവിനെയായിരുന്നു. പിന്നീട് സംസ്ഥാ ന നേതൃത്വം ഇടപെട്ടാണ് ജി സ്റ്റീഫനെ തീരുമാനിച്ചത്. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാ യിരുന്നു ഈ തീരുമാനം. തുടര്‍ന്ന് മധു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വിട്ടു നിന്നു. മ ണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവി ച്ചെന്നായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പ്രചാരണത്തിനിറങ്ങിയെങ്കിലും സജീവമായിരുന്നില്ല. മധുവിന്റെ നിസഹകരണം ചൂണ്ടിക്കാട്ടി സിപിഎം വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി പാര്‍ ട്ടിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലും മധുവിന്റെ നിസ്സഹകരണം ചൂണ്ടിക്കാട്ടിയിരുന്നു.. അരുവിക്കരയില്‍ സിപിഎം സ്ഥാ നാര്‍ത്ഥി ജി സ്റ്റീഫന്‍ 5046 വോട്ടിനാണ് കോണ്‍ഗ്രസിന്റെ കെ എസ് ശബരീനാഥനെ തോല്‍പിച്ചത്.