കോഴിക്കോട് പാലാഴി സ്വദേശി അശ്വന്ത് കൃഷ്ണ(15), തിരുവണ്ണൂര്‍ സ്വദേശി അഭിനവ് (13) എന്നിവരാണ് മരിച്ചത്. അഞ്ചു കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ബാക്കി മൂന്ന് പേ രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പാലാഴിയില്‍ നിന്ന് കുടുംബ സമേതമെത്തിയ 14 അംഗ സംഘത്തിലുള്ളവരാണ് അപകടത്തില്‍പെട്ടത്. കോഴിക്കോട് പാലാഴി സ്വദേശി അശ്വന്ത് കൃഷ്ണ(15), തിരുവണ്ണൂര്‍ സ്വദേശി അഭിന വ് (13) എന്നിവരാണ് മരിച്ചത്. അഞ്ചു കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ബാക്കി മൂന്ന് പേരെ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
വെള്ളത്തില്‍ മുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിക്കാനായി ചാടിയ മറ്റ് മൂന്ന് പേരെ ലൈഫ് ഗാര്‍ഡും നാട്ടു കാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. രണ്ട് കുട്ടികള്‍ കൂടി അപകടത്തില്‍പെട്ട വിവരം സെക്യൂ രിറ്റി ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. രണ്ട് കുട്ടികളെ കാണാനില്ലെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. ശേ ഷം നടത്തിയ തിരച്ചിലിനൊടുവി ലാണ് കുട്ടികളെ കണ്ടെത്തിയത്. വെള്ളത്തില്‍ നിന്നും കരയ്ക്കെത്തിച്ച കുട്ടികളുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കുട്ടികളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കുടുംബസമേതമാണ് കുട്ടികള്‍ വെള്ളച്ചാട്ടത്തില്‍ എ ത്തിയത്. കുട്ടികള്‍ അടക്കം 14 അംഗ സംഘം ടെമ്പോ ട്രാവലറിലാണ് ഇവിടെ എത്തിയത്. വെള്ളച്ചാട്ട ത്തില്‍ കുളിക്കുന്നതിനിടെ അഞ്ചുകുട്ടികള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു.എത്ര കുട്ടികള്‍ അപ കടത്തില്‍പ്പെട്ടു എന്ന് ആദ്യം മനസിലായിരുന്നില്ല. തുടര്‍ന്ന് കുട്ടികള്‍ പറഞ്ഞത് അനുസരിച്ച് തെരച്ചില്‍ നടത്തിയപ്പോഴാണ് മറ്റു രണ്ടു കുട്ടികളെ കിട്ടിയത്.












