ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച ആനയെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തിരികെ കാട്ടിലേക്ക് തുരത്തി. പെരിയാര്‍ വന്യജീവി സങ്കേതത്തി ല്‍ കേരളം തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് വനമേഖലയില്‍ തുടരുകയാണ്
തൊടുപുഴ : കേരളത്തില്‍ നിന്നു കാടുകടത്തിയ അരിക്കൊമ്പന്‍ തമിഴ്‌നാടിനെ ഭീതിയിലാക്കി വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച ആനയെ തൊ ഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തിരികെ കാട്ടിലേക്ക് തുരത്തി. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ കേരളം തുറന്നുവിട്ട അരിക്കൊമ്പ ന്‍ തമിഴ്‌നാട് വനമേഖലയില്‍ തുടരുകയാണ്.
പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാക്കുകയാണ് അരിക്കൊമ്പന്‍. തമിഴ്‌നാട് വന മേഖലയിലാണ് അരി ക്കൊമ്പന്‍ ഇപ്പോഴുള്ളത്. അതേസമയം, മഴ മേഘങ്ങള്‍ കാരണം ഇപ്പോള്‍ അരിക്കൊമ്പന്റെ സിഗ്‌നല്‍ ല ഭിക്കുന്നില്ല. തമിഴ്‌നാട് വനമേഖലയോടു ചേര്‍ന്ന്, ജനവാസമുള്ള മേഘമലയില്‍ പലതവണയാണ് അരി ക്കൊമ്പന്‍ ഇറങ്ങിയത്. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്‌നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു.
ഇന്നലെ വൈകിട്ട് വരെ പെരിയാര്‍ കടുവ സങ്കേതത്തിന് പരിസരത്തുതന്നെയായിരുന്നു അരിക്കൊമ്പന്‍. അതിനുശേഷമായിരിക്കാം തമിഴ്‌നാട് ജനവാസമേഖലയിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗ സ്ഥര്‍ കരുതുന്നത്. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ കടക്കാന്‍ തുടങ്ങിയതോടെ മണലൂര്‍ ഭാഗ ത്തെ തോട്ടം തൊഴിലാളി കള്‍ കടുത്ത ആശങ്കയിലാണ്.











