അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി ചിന്നക്കനാല്‍ ഫാത്തിമമാതാ ഹൈ സ്‌കൂളില്‍ ഡോക്ടര്‍ അരുണ്‍ സക്കരിയയുടെ നേതൃത്വത്തില്‍ മോക്ഡ്രില്‍ ആരംഭിച്ചു. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ,ആരോഗ്യം,മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുക ളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുന്നത്.
കട്ടപ്പന: ശാന്തന്‍പാറ ചിന്നക്കനാല്‍ മേഖലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ അരി ക്കൊമ്പനെ നാളെ പിടികൂടും. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മുതല്‍ ദൗത്യം ആരംഭിക്കും. കാട്ടാനയെ മാ റ്റേണ്ട സ്ഥലം ദൗത്യത്തിന് ശേഷം തീരുമാനിക്കും.
അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി ചിന്നക്കനാല്‍ ഫാത്തിമമാതാ ഹൈസ്‌കൂളില്‍ ഡോക്ട ര്‍ അരുണ്‍ സക്കരിയയുടെ നേതൃത്വത്തില്‍ മോക്ഡ്രില്‍ ആരംഭിച്ചു. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം,മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുന്നത്. അതിനിടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിലും ശാന്തന്‍പാറയിലെ 1,2,3 വാര്‍ഡുക ളിലും 144 പ്രഖ്യാപിക്കും. വെളുപ്പിന് നാലുമണിമുതല്‍ ദൗത്യും പൂര്‍ത്തിയാകുന്നത് വരെയാണ് നിയന്ത്ര ണം ഉണ്ടാവുക.
മോക്ക് ഡ്രില്ലില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യ സംഘത്തിലെ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. അതി നിടെ ഉദ്യോഗസ്ഥരുടെ യോഗം ചിന്നക്കനാല്‍ ഫാത്തിമ മാതാ ഹൈസ്‌കൂളില്‍ നടന്നു. തയ്യാറെടുപ്പുകള്‍ പരിചയപ്പെടുത്തുന്നതിനും അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള പദ്ധതി ഉദ്യോഗസ്ഥരെ കൃത്യമായി പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതിനും വേണ്ടിയാണ് യോഗം. അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായി ദൗത്യസംഘത്തെ എട്ടു സംഘങ്ങളായി തിരിക്കും. ഒരു സംഘം ആനയെ നിരീക്ഷിക്കു കയാ ണെങ്കില്‍ മറ്റൊരു സംഘത്തെ മയക്കുവെടിവെയ്ക്കുവാനാണ് നിയോഗിക്കുക. ഓരോ സംഘത്തിനും കടമ കള്‍ വിഭജിച്ച് നല്‍കിയിട്ടുണ്ട്.