1850-തുകളില്‍ അയോധ്യ ഭൂമിതര്‍ക്കം ആരംഭിച്ചെങ്കിലും 1949-ന് ഒരു സംഘം ആളുകള്‍ പള്ളിക്കുള്ളില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ കനക്കുന്നത്. ഇതിന് കേന്ദ്ര ബിന്ദുവാകട്ടെ ഒരു മലയാളിയും. ആലപ്പുഴ ജില്ലയിലെ കൈനികരിയിലെ ക്യഷ്ണകുമാര്‍ കരുണാകരന്‍ നായരെന്ന കെ.കെ.കെ നായരാണ് വിവാദ ഭൂമിയായ അയോധ്യയിലെ രാമക്ഷേത്രത്തിന് തുടക്കം കുറിച്ചത്.ഐസിഎസ് ഉദ്യോഗസ്ഥനായിരുന്ന കെ.കെ.കെ നായര്‍ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന സമയത്താണ് പള്ളിക്കുള്ളില്‍ വിഗ്രഹം വച്ചെന്ന വിവാദ വിഷയം ഉണ്ടാകുന്നത്. അതിന് നേതൃത്വം നല്‍കിയതും നായര്‍ തന്നെ. നാലാം ലോക്‌സഭയില്‍ 1967ല്‍ ഒരുമിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിലെത്തിയ ഏക മലയാളി ദമ്പതികള്‍ എന്ന നേട്ടം നായര്‍ക്കും ഭാര്യയ്ക്കും സ്വന്തം
