കഴിഞ്ഞ രണ്ടു മാസമായി സരയൂ നദി കവിഞ്ഞൊഴുകുകയാണ്. കൃഷിയും ജീവനോപാദികളും വീടുകളും വെള്ളപൊക്കത്തില്‍ നശിച്ചു. വെള്ളപൊക്കത്തിന്റെ ശക്തി ഇപ്പോഴും കൂടുകയാണ് – തദ്ദേശ വാസികള്‍ പറയുന്നു. തങ്ങളുടെ പ്രദേശങ്ങളെ വെളളപൊക്കം നാശത്തിലാഴ്ത്തി.
ജനങ്ങള്‍ക്ക് സഹായങ്ങളെത്തിക്കുന്നുണ്ട്. താല്‍കാലിക വാസ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ദിവസത്തില്‍ രണ്ടു നേരം ഭക്ഷണവും നല്‍കുന്നു. ജില്ലാ ഭരണകൂടം ധനസഹായങ്ങള്‍ അനുവദിക്കുന്നുണ്ട് – വില്ലേജ് ഓഫിസര്‍ രാം പ്രസാദ് ചൗരസ്യ പറഞ്ഞു.
ദുരിതത്തിന്റെ വ്യാപ്തി കൂടുതലെന്നും, ദുരന്തത്തിന്റെ യഥാർത്ഥ വാർത്ത വരാനിരിക്കുന്നതേയുള്ളൂ എന്നുമാണ് അനുമാനം. കോടികളുടെ നഷ്ടമുണ്ടാതായി കണക്കാക്കുന്നു.