കേരള കോണ്‍ഗ്രസിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ ലയനത്തിന്റെ പശ്ചാത്തലത്തില്‍ അയോഗ്യത പ്രശ്‌നം ഒഴിവാക്കുന്നതിനാണു രാജി
കൊച്ചി : ജോസഫ് ഗ്രൂപ്പ് ലയനത്തിന്റെ പശ്ചാത്തലത്തില്‍ അയോഗ്യത പ്രശ്‌നം ഒഴിവാക്കുന്നതിനായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം സ്ഥാനം രാജിവച്ചു. പി.സി തോമസിന്റെ പാര്‍ട്ടി യില്‍ലയിച്ചതിനെ തുടര്‍ന്ന് നിയമ പ്രശ്‌നങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണു എംഎല്‍എ സ്ഥാനം രാജി വച്ചത്. മാണി വിഭാഗം പ്രതിനിധികളായി എംഎല്‍എ ആയവരാണ് ഇരുവരും.
അയോഗ്യത വിഷയങ്ങള്‍ ജോസഫ് ഗ്രൂപ്പിനേയും യുഡിഎഫിനേയും ആശയ ക്കുഴപ്പത്തിലാക്കി. എല്‍ഡിഎഫ് ഘടകക്ഷിയായ ജോസ് കെ മാണി വിഭാഗം പരാതി പ്പെട്ടാല്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനു തൊട്ടു മുന്‍പാണ് എംഎല്‍എ സ്ഥാനം രാജി വച്ചിരിക്കുന്നത്.എംഎല്‍എ പദവി രാജിവയ്ക്കുന്നതാണു നല്ലതെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് സ്പീക്ക ര്‍ക്ക് രാജിക്കത്തു നല്‍കിയത്.












