ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈനികനായ സുബോധാണ് മദ്യപിച്ചെത്തി അമ്മ ശാരദയെ ക്രരമായി മര്‍ദ്ദിച്ചത്. സംഭവുമായി ബന്ധ പ്പെട്ട് സുബോധ് പൊലീസ് കസ്റ്റഡിയിലാണ്
ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈനികനായ സുബോ ധാണ് മദ്യപിച്ചെത്തി അമ്മ ശാരദയെ ക്രരമായി മര്‍ദ്ദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സുബോധ് പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ രാത്രിയിലാണ് സംഭവം. വീഡിയോ പകര്‍ത്തിയത് സുബോധിന്റെ ചേട്ടന്‍ സുകുവാണ് അമ്മയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയത്. ശാരദമ്മയും രോഗി യായ ഭര്‍ത്താവും സുകുവാണ് വീട്ടിലുള്ളത്. അവധിക്ക് വിട്ടിലെത്തുമ്പോഴെല്ലാം ഇയാള്‍ അമ്മ യെ മര്‍ദ്ദിക്കാറുള്ളതായി അയല്‍ വാസികളും പറയുന്നു.
ഇന്നലെ വൈകുന്നേരം സുബോധ് മദ്യപിച്ചെത്തി അമ്മയുടെ കൈയില്‍ കിടക്കുന്ന വളയും മാലയും ഊ രിമാറ്റാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതോടെയാണ് ഇയാള്‍ 70കാിയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. സ മൂഹമാധ്യമങ്ങളില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇയാ ളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അമ്മയു ടെ മൊഴി അല്‍പ്പസമയത്തിനകം പൊലീസ് രേഖപ്പെടുത്തും.











