സ്വത്ത് തട്ടിയെടുക്കുന്നതിനായി കുന്നംകുളത്ത് അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു
തൃശൂര്‍ : സ്വത്ത് തട്ടിയെടുക്കുന്നതിനായി കുന്നംകുളത്ത് അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി യ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനെത്തുടര്‍ന്ന് അച്ഛന്‍ ചന്ദ്ര ന്‍ ചായ കുടിക്കാതിരുന്നതാണ് രക്ഷയായതെന്ന് പൊലീസ് പറഞ്ഞു.
കിഴൂര്‍ കാക്കത്തുരുത്ത് സ്വദേശി ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58) കൊല്ലപ്പെട്ട സംഭ വത്തില്‍ മകള്‍ ഇന്ദുലേഖയെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സ്വത്തിന് വേണ്ടി ആസൂത്രി തമായി നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് വ്യക്തമാക്കി.
ഈ മാസം പതിനെട്ടിനാണ് രുഗ്മണിയെ അവശനിലയില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്തമകള്‍ ഇന്ദുലേഖ തന്നെയാണ് രുഗ്മണിയെ ആശുപ ത്രിയിലെത്തിച്ചത്. തുട ക്കത്തില്‍ ഭക്ഷ്യ വിഷബാധയെന്നായിരുന്നു സംശയം. പിന്നീട് കുന്നംകുളത്തെ തന്നെ സ്വകാര്യ ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തൃശൂരിലെ സ്വകാര്യ ആശു പത്രിയില്‍ നടത്തിയ പരിശോധനയില്‍ എലിവിഷത്തിന്റെ അംശം ശരീരത്തില്‍ കണ്ടെത്തി യിരുന്നു. 22ന് രുഗ്മണി മരിച്ചു.

ഇന്ദുലേഖയുടെ ഭര്‍ത്താവ് വിദേശത്താണ്. സ്വര്‍ണം പണയം വെച്ച വകയില്‍ എട്ടുലക്ഷം രൂപ ഇന്ദുലേഖയ്ക്ക് കടമുണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പം കീഴൂരിലെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്ദുലേഖയുടെ പേരിലാണ് വീടും സ്ഥല വും പറഞ്ഞുവെച്ചിരുന്നത്. മാതാപിതാക്കളെ ഒഴിവാക്കി ഇതു കൈക്കലാക്കി കടബാധ്യത വീട്ടാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇന്ദുലേഖ കൃത്യം നടത്തി യതെന്നാണ് പൊലീസിന്റെ നിഗമനം
മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന് വ്യ ക്തമായി. രുഗ്മണി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മകളെ സം ശയുമുണ്ടെന്നുമുള്ള പിതാവ് ചന്ദ്രന്റെ മൊഴിയാണ് നിര്‍ണായകമായത്. ഇന്ദുലേഖയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഭക്ഷണത്തില്‍ എലിവിഷം നല്‍കിയാണ് കൊലയെ ന്നത് വ്യക്തമായത്. ഇന്ദുലേഖക്ക് എട്ട് ല ക്ഷത്തോളം രൂപയുടെ കടമുണ്ട്.
ഇതേത്തുടര്‍ന്ന് ഇന്ദുലേഖ രുഗ്മണിയോട് സ്വത്ത് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിലുള്ള വി ദ്വേഷമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. രുഗ്മണി ക്കും ചന്ദ്രനും ഏറെ നാളു കളായി ഭക്ഷണത്തില്‍ ഗുളികകള്‍ ചേര്‍ത്ത് നല്‍കുന്നുണ്ടെന്നും ഇന്ദുലേഖയുടെ മൊഴിയുണ്ട്. ശരീരത്തെ ബാധിക്കുന്ന വിഷം ഏതെല്ലാമെന്ന് ഫോണില്‍ തിരഞ്ഞതിന്റെ സെര്‍ച്ച് ഹിസ്റ്ററിയും പൊലീസ് കണ്ടെത്തിയിരുന്നു.











