വയനാട് അമ്പലവയലില്‍ 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെ ത്തി. അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍ കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി
കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 68കാരനായ അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ച ത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി.മുഹമ്മദിന്റെ വാടക വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടികളു ടെ അമ്മയെ ഉപദ്രവി ക്കാ ന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് പെണ്‍ കു ട്ടികള്‍ മൊഴി നല്‍കി.
ഉച്ചയോടെയാണ് സംഭവം. മുഹമ്മദിനെ പെണ്‍കുട്ടികള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നതെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപത്തുള്ള പറമ്പില്‍ നിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
കൊലയ്ക്ക് ശേഷം അമ്മയ്ക്കൊപ്പമെത്തി കീഴടങ്ങി
കൊലയ്ക്ക് ശേഷം അമ്മയ്ക്കൊപ്പമെത്തിയാണ് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ത്. മരിച്ച മുഹമ്മദ് നേരത്തെയും കുട്ടികളുടെ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പൊ ലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.