വിജയ് ബാബുവിനെതിരായ ലൈംഗിക പീഡനപരാതിയില്‍ താരസംഘടനയായ അമ്മ യില്‍ ഭിന്നത. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

കൊച്ചി: വിജയ് ബാബുവിനെതിരായ ലൈംഗിക പീഡനപരാതിയില്‍ താരസംഘടനയായ അമ്മയില്‍ ഭി ന്നത രൂക്ഷമാകുന്നു. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെ ല്ലില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടി എടുക്കാ ത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷ കൂടിയായ ശ്വേതാ മേനോന്‍ അമ്മയുടെ വൈസ് പ്രസിഡന്റാ ണ്.
ഇ മെയില്‍ വഴിയാണ് അമ്മ നേതൃത്വത്തിന് ഇരുവരും രാജിക്കത്ത് കൈമാറിയിട്ടുള്ളത്. ആഭ്യന്തര പരാ തി പരിഹാര സമിതിയില്‍ നിന്നും കഴിഞ്ഞദിവസം നടി മാലാ പാര്‍ വതി രാജിവെച്ചിരുന്നു. ശ്വേതയും കു ക്കു പരമേശ്വരനും രാജിവെക്കുമെന്ന് മാലാ പാര്‍വതി ഇന്നലെ സൂചിപ്പി ച്ചിരുന്നു. ഏപ്രില്‍ 27നാണ് വിജയ് ബാബുവിനെ പുറ ത്താക്ക ണമെന്ന തീരുമാനം അറിയിച്ചത്. വിജയ് ബാബു വിഷയത്തില്‍ അമ്മ കൈ ക്കൊണ്ട തീരുമാനം അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയായിരുന്നു മാലാ പാര്‍വതിയുടെ രാജി.
എന്നാല്‍ മാലാപാര്‍വതിയുടെ അഭിപ്രായം തള്ളിക്കൊണ്ട് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാ ജു രംഗത്തെത്തിയിരുന്നു. ശ്വേതയും കുക്കു പരമേശ്വരനും അമ്മയ്ക്കൊപ്പമുണ്ടെന്നും, വിജയ് ബാബു വിഷയത്തില്‍ അമ്മ എക്സിക്യൂട്ടീവ് എടുത്ത തീരുമാനത്തിനൊപ്പമാണ് അവരെന്നുമാണ് മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടത്.











