താരസംഘടനയായ അമ്മ ക്ലബ് ആണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയുണ്ടായ വാദപ്രതിവാദങ്ങള്‍ തുടരുന്നു. അമ്മ ക്ലബ് തന്നെയാ ണെന്ന് ആവര്‍ത്തിച്ച ഇടവേള ബാബുവിനെതിരെ നടനും എംഎല്‍എയുമായ ഗണേ ഷ് കുമാര്‍ വീണ്ടും രംഗത്തെത്തി.
തിരുവനന്തപുരം : താരസംഘടനയായ അമ്മ ക്ലബ് ആണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയുണ്ടായ വാദപ്രതിവാദങ്ങള്‍ തുട രുന്നു. അമ്മ ക്ലബ് തന്നെയാണെന്ന് ആവര്‍ത്തി ച്ച ഇടവേള ബാബുവിനെതിരെ നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ വീണ്ടും രംഗത്തെത്തി. താ ന്‍ ചോദിച്ച കാര്യങ്ങ ള്‍ക്കുള്ള മറുപടിയല്ല ലഭിച്ചത്. സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്താ ണെന്ന് ധരിക്കരുതെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
വാശിയോടെ ക്ലബ് ആണെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നത് എന്തിനാണെന്നും ആര്‍ക്ക് വേണ്ടിയാ ണെന്നും ഇടവേള ബാബു വ്യക്തമാക്കണം. ക്ലബ്ബിന്റെ അര്‍ത്ഥം പഠിപ്പിക്കുന്നതിന് മുന്‍പ് അതിജീവിത യുടെ ചോദ്യങ്ങള്‍ക്ക് ബാബു മറുപടി നല്‍കട്ടെ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ദിലീപ് വിഷയത്തില്‍ സ്വീകരിച്ച നിലപാട് വിജയ് ബാബുവിന്റെ വിഷയത്തിലും സംഘടന സ്വീകരിക്ക ണം. വിജയ് ബാബു സ്വയം രാജിവെയ്ക്കണം, അല്ലെങ്കില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ രാജി ആവശ്യപ്പെ ടണം എന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ബിനീഷ് കോടിയേരിയുടെ പോലൊരു കേസല്ല ഇത്. അത് ഒരു സാമ്പത്തിക കുറ്റമായിരുന്നു. ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന ചര്‍ച്ച നടന്ന ദിവസം താന്‍ അമ്മ യുടെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കൊട്ടാരക്കയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ അവിടെ ആയിരുന്നു. അന്ന് വീട്ടില്‍ ഉണ്ടായിരുന്നു. അച്ഛ ന്‍ ഉള്ള സമയമാണ്. ടിവി വാര്‍ത്തയില്‍ അമ്മയുടെ യോഗത്തില്‍ ഞാനും മുകേഷും ശബ്ദമുയര്‍ത്തുന്നു എന്ന് കാണിച്ചു. അച്ഛനാണ് അത് കാണിച്ചു തന്നത്. ഉടനെ ഇട വേള ബാ ബുവിനെ വിളിച്ചു. അത് മാറി. അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു കാണണം, ഗണേഷ് പറഞ്ഞു.
മറുപടി കത്തില്‍ ജഗതി ശ്രീകുമാറിനെ വലിച്ചിഴച്ചത് ശരിയായില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേസില്‍ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയതാണ്. അതൊ ക്കെ നടക്കുമ്പോള്‍ ബാബു അമ്മയുടെ കമ്മിറ്റിയില്‍ പോലുമില്ലെന്നും ഗണേഷ് പറഞ്ഞു.











