തിരുവനന്തപുരം ആലത്തൂര്‍ യേശുദാസിന്റെ മകന്‍ ഷിജിന്‍ ദാസ് (24), ആ ലത്തൂര്‍ കുളത്തിന്‍കര കാപ്പുകാട്ടില്‍ മോഹനന്റെ മകന്‍ മനു (24), ആലത്തൂ ര്‍ തെക്കേക്കര പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ പ്രസാദ് (25), കൊല്ലം മണ്‍ട്രോത്തുരുത്ത് അനുനിവാസില്‍ രാധാമണിയുടെ മകന്‍ അമല്‍ (28), തിരുവനന്തപുരം മുട്ടട അഞ്ജനയില്‍ ചാക്കോയുടെ മകന്‍ സുമോദ് എന്നി വരാണ് മരിച്ചത്
ആലപ്പുഴ : ആലപ്പുഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അഞ്ച് യുവാ ക്കള്‍ മരിച്ചു. ദേശീയപാതയില്‍ അമ്പലപ്പുഴ കാക്കാഴം പാലത്തി ന് സമീപം പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. മരിച്ച നാലുപേര്‍ തിരുവനന്തപുരം സ്വദേശികളും ഒരാള്‍ കൊല്ലം മണ്‍ട്രോത്തുരുത്ത് സ്വദേശിയുമാണ്.
തിരുവനന്തപുരം ആലത്തൂര്‍ യേശുദാസിന്റെ മകന്‍ ഷിജിന്‍ ദാസ് (24), ആലത്തൂര്‍ കുളത്തിന്‍കര കാ പ്പുകാട്ടില്‍ മോഹനന്റെ മകന്‍ മനു (24), ആലത്തൂര്‍ തെക്കേക്കര പു ത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ പ്രസാദ് (25), കൊല്ലം മണ്‍ട്രോത്തുരുത്ത് അനു നിവാസില്‍ രാധാമണിയുടെ മകന്‍ അമല്‍ (28), തിരുവന ന്തപുരം മുട്ടട അഞ്ജനയില്‍ ചാക്കോയുടെ മകന്‍ സുമോദ് എന്നിവരാണ് മരിച്ചത്. ഇവരില്‍ നാല് പേര്‍ ഐഎസ്ആര്‍ഒ കാന്റീന്‍ ജീവനക്കാരാണ്.
കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ പറ ഞ്ഞു. നാലുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മരിച്ചു. മൃതദേഹ ങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.












