അമേരിക്കയിലെ ഡെട്രോയിറ്റിലെ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.15കാരനായ വിദ്യാര്‍ഥി അധ്യാപകര്‍ക്കും സഹപാഠിക ള്‍ക്കും നേരെ വെടിയുതിര്‍ക്കുക യായിരുന്നു
വാഷിംഗ്ടണ്‍:അമേരിക്കയിലെ ഡെട്രോയിറ്റിലെ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂ ന്നുപേര്‍ കൊല്ലപ്പെട്ടു. 15കാരനായ വിദ്യാര്‍ഥി അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നേരെ വെടിയുതിര്‍ ക്കുകയായിരുന്നു.വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയില്‍ നിന്ന് കൈത്തോക്കും കണ്ടെ ത്തിയതായി പൊലീസ് അറിയിച്ചു. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മൂന്ന് പേരും വിദ്യാര്‍ഥികളാണെന്നാണ് വി വരം. 14,17 വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളും 16 വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. സംഭ വത്തില്‍ അധ്യാപകന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയരാക്കി.
ക്ലാസുകള്‍ നടക്കുന്നതിനിടെ ഉച്ചക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. നിലവില്‍ സ്ഥിതിഗതികള്‍ നിയ ന്ത്രണ വിധേയമാണെന്നും ആരും സ്‌കൂളില്‍ പോകാന്‍ ഭയപ്പെടേ ണ്ട എന്ന് മിഷിഗണ്‍ മേയര്‍ അറിയി ച്ചു. വെടിവെയ്പ്പ് നടന്ന് അഞ്ച് മിനിറ്റിനുള്ളില്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡി യില്‍ എടുത്തു.എന്നാല്‍ വെടിവയ്പ്പിലേക്ക് നയിച്ച കാരണം എന്താണെന്ന് പൊലീസ് വെളിപ്പെടുത്തി യിട്ടില്ല.15 മുതല്‍ 20 തവണ പ്രതി വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തെ യു.എസ് പ്രസിഡന്റ് അപലപിച്ചു.











