പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു (സജി-55) ആണ് കൊല്ലപ്പെട്ടത്. മെസ്‌ക്വിറ്റിലെ കടയിലുണ്ടായ വെടിവെയ്പിലാണ് മലയാളി കൊല്ലപ്പെട്ടത്
ടെക്സസ്:അമേരിക്കയിലെ ടെക്സസില്‍ മലയാളി വെടിയേറ്റ് മരിച്ചു.പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാ ജന്‍ മാത്യു (സജി-55) ആണ് കൊല്ലപ്പെട്ടത്.മെസ്‌ക്വിറ്റിലെ കടയിലുണ്ടായ വെടിവെയ്പിലാണ് മലയാളി കൊല്ലപ്പെട്ടത്.കടയില്‍ മോഷണ ശ്രമത്തിനിടെ അക്രമി ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന സാജനെ വെ ടിവെയ്ക്കുകയായിരുന്നു.മെസ്‌ക്വിറ്റിലുള്ള ഡോളര്‍ മാര്‍ട്ടില്‍ വെച്ചാണ് സാജന്‍ കൊല്ലപ്പെട്ടത്. അക്രമി രക്ഷ പ്പെട്ടു.
വെടിയേറ്റ സാജനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി ല്ല.കോഴഞ്ചേരി ചെറുവില്‍ കുടുംബാംഗമാണ്. ഡാലസില്‍ നഴ്സായ മിനിയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. 2005 മുതല്‍ സാജന്‍ ടെക്സാസിലുണ്ട്.ഡള്ളാസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് അംഗമാണ്.