എറണാകുളം ജില്ലയിലെ അങ്കണവാടികളില്‍ നിന്നുള്ള അമൃതം പൊടിയുടെ വിതര ണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാ വകുപ്പ്, കുടുംബശ്രീ, ഐ സിഡിഎസ് ഉദ്യോഗസ്ഥരുടെ യോഗ ത്തിലാണ് വിതരണം താത്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം
കൊച്ചി: അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ അങ്കണ വാടികളില്‍ നിന്നുള്ള വിതരണം താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം. പരാതിയുണ്ടായ ബാച്ചി ല്‍ ഉള്‍പ്പെട്ട പാക്കറ്റുകളില്‍ നിന്ന് വിതരണം ചെയ്തവ തിരിച്ചെടുക്കണം. ഇതിന് പുറമെ നിലവില്‍ വിതര ണം ചെയ്തിട്ടുള്ള പാക്കറ്റുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് വരുന്നത് വരെ വിതരണം നിര്‍ത്തിവയ്ക്കണമെന്നു മാണ് നിര്‍ദേശം.
അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്ത ണമെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ അമൃതംപൊടി നിര്‍മ്മാണ യൂണിറ്റു കളിലും പരിശോധന നടത്തി സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യസുര ക്ഷാ വകുപ്പ്, കുടുംബശ്രീ, ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിതരണം താത്കാലി കമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം
ഇവിടെ നിന്നുള്ള സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ ദേശം നല്‍കി.പരിശോധനാ ഫലം വേഗത്തിലാക്കാന്‍ കാക്ക നാട്ടെ റീജനല്‍ അനലിറ്റിക്കല്‍ ലാബ് അധി കൃതരോടും നിര്‍ദേശിച്ചു. അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗു ണനിലവാരം ഉറപ്പുവരുത്തണമെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അമൃതം പൊടിയില്‍ കരളില്‍ അര്‍ബുദം ഉള്‍പ്പെടെയുള്ളവയ്ക്കു
കാരണമാകുന്ന അഫ്ലോടോക്സിന്‍ ബി1
എടയ്ക്കാട്ടുവയലിലെ യൂണിറ്റില്‍ ഉല്‍പാദിപ്പിച്ച അമൃതം പൊടിയില്‍ കരളിലെ അര്‍ബുദം ഉള്‍ പ്പെടെയുള്ളവയ്ക്കു കാരണമാകുന്ന അഫ്ലോടോക്സിന്‍ ബി1 എന്ന വിഷ വസ്തു കണ്ടെത്തിയിരു ന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. കൊച്ചി കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ അങ്കണവാടികളിലാണ് ഈ യൂണിറ്റില്‍ നിന്ന് നിര്‍മ്മിച്ച അമൃതംപൊടി വിതരണം ചെയ്തത്. ഇത് അടിയന്തിരമായി തിരിച്ചെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.