ദോഹ: ഖത്തർ സന്ദർശിക്കുന്ന ബ്രിട്ടീഷ് പാർലമെന്റ് സ്പീക്കർ ലിൻഡ്സേ ഹോയൽ അമീർ, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെ അമിരി ദിവാനിലായിരുന്നു അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ബ്രിട്ടീഷ് പാർലമെന്റ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി, നയതന്ത്ര സൗഹൃദങ്ങൾ ചർച്ചയായി.
ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തുടർന്നായിരുന്നു പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയത്.











