ഉത്തരാഖണ്ഡില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഉത്തരാഖണ്ഡി ലെ ചമോലി ജില്ലയിലാണ് അപകടം. ചമോലിയിലെ ജോഷിമഠില്‍ നിന്ന് കിമാനയി ലേക്ക് പോകുകയായിരുന്ന ടാറ്റ സുമോ വാഹനമാണ് 500- 600 അടി താഴ്ചയുള്ള മല യിടുക്കിലേക്ക് മറിഞ്ഞത്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഉത്തരാഖണ്ഡി ലെ ചമോലി ജില്ലയിലാണ് അപകടം. ചമോലിയിലെ ജോഷിമഠില്‍ നിന്ന് കിമാനയിലേക്ക് പോകുക യായിരുന്ന ടാറ്റ സുമോ വാഹനമാണ് 500- 600 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞത്. രണ്ട് സ്ത്രീകളും പത്ത് പുരുഷന്‍മാരുമാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരു കയാണ്.
അമിത ഭാരമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ടാറ്റ സുമോയില്‍ ഉള്‍ ക്കൊള്ളാന്‍ സാധിക്കാത്തത്ര ആളുകള്‍ വണ്ടിയിലുണ്ടായിരുന്നു. വാഹന ത്തിന്റെ മുകള്‍ ഭാഗത്ത് വരെ ആളുകള്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. റോഡില്‍ നിന്ന് നോക്കു മ്പോള്‍ വാഹനം കാണാത്ത അവസ്ഥയാണ്.
അപകടത്തിന്റെ തീവ്രതയും മലയിടുക്കിന്റെ ആഴവും വാഹനത്തിലുള്ള മുഴുവന്‍ പേരുടേയും മര ണത്തിലേക്ക് നയിച്ചുവെന്നാണ് നി?ഗമനം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത്തരത്തില്‍ മൂന്നാ മത്തെ അപകടമാണ് പ്രദേശത്ത് സംഭവിക്കുന്നത്.