സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയാല്‍ സംസ്ഥാനത്ത് പാര്‍ട്ടി പിളരുമെന്ന് ചൂ ണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഹൈക്കമാന്‍ഡിന് കത്തയച്ചി രുന്നു
ന്യൂഡല്‍ഹി : മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഉയര്‍ത്തിയ എതിര്‍പ്പുകള്‍ വകവെക്കാതെ പ ഞ്ചാബ് പി സി സി അധ്യക്ഷനായി നവ്ജോത് സിങ് സിദ്ദുവിനെ നിയമിച്ച് കോണ്‍ഗ്രസ് ഹൈക്ക മാന്‍ഡ്. സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയാല്‍ സംസ്ഥാനത്ത് പാര്‍ട്ടി പിളരുമെന്ന് ചൂ ണ്ടി ക്കാട്ടി രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു.
തന്നെ താക്കോല്‍സ്ഥാനങ്ങളില്‍ അവരോധിക്കാത്തതില്‍ പ്രതിഷേധിച്ച് നേരത്തേ സിദ്ദു പാര്‍ട്ടിയി ല്‍ നിരവധി തവണ കലാപക്കൊടി ഉയര്‍ത്തിയി രുന്നു. മുന്‍ ക്രിക്കറ്റ് താരമായിരുന്ന സിദ്ദു 2004ല്‍ ബിജെപിയിലൂടെയാണ് രാഷ്ട്രീയ ഇന്നിംങ്‌സ് ആരംഭിച്ചത്.
ദീര്‍ഘകാലം ബി ജെ പിയുടെ പാര്‍ലിമെന്റംഗമായിരുന്നു. 2017ലാണ് ബി ജെ പിയില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.