പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ : കായംകുളം വള്ളികുന്നത് 15കാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചെന്നാണ് സൂചന.
കൊവപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് ആരോപണം. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വള്ളികുന്നത്ത് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് അനന്തു. അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ദത്തും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്.
വള്ളിക്കുന്നത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് ക്ഷേത്രോത്സവത്തിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പടയണിവെട്ടം സ്വദേശി അഭിമന്യുവിനെ ഒരു സംഘം കുത്തിക്കൊന്നത്. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് അഭിമന്യുവും അക്രമം നടത്തിയ സംഘവും തമ്മില്‍ ക്ഷേത്രോത്സവത്തിനിടെ തര്‍ക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു. രാത്രി പത്തരയോടെ, അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെ തെരഞ്ഞ് വന്ന സംഘം അഭിമന്യുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തിനിടെ അക്രമികള്‍ അഭിമന്യുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന ആദര്‍ശ്, കാശി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കും സംഘട്ടനത്തില്‍ സാരമായ പരുക്കേറ്റിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിനെപ്പറ്റി പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രാാദേശിക തലത്തില്‍ നിലനിന്ന പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചനയുണ്ട്.