നിയമ ബിരുദമില്ലാതെ അഭിഭാഷക ജോലി ചെയ്ത സെസിയ്ക്കെതിരെ അന്വേഷണം വേഗത്തിലാക്ക ണമെന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അസോസിയേഷന്‍ പൊലീസിനെ അറിയിച്ചു
ആലപ്പുഴ: നിയമ ബിരുദമില്ലാതെ പ്രാക്ടീസ് നടത്തി പിടിയിലായ വ്യാജ അഭിഭാഷക സെസി സേവ്യ റിനുവേണ്ടി വക്കാലത്ത് ഏറ്റെടുക്കരുതെന്ന് ബാര്‍ അസോസിയേഷന്റെ താരുമാനം. ഇതിന് വിരു ദ്ധമായി വക്കാലത്ത് ഏറ്റെടുക്കുന്നവരെ പുറത്താക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ ബോഡി അറിയിച്ചു. നിയമ ബിരുദമില്ലാതെ അഭിഭാഷക ജോലി ചെയ്ത സെസിയ്ക്കെതിരെ അന്വേഷണം വേ ഗത്തിലാക്കണമെന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അസോസിയേഷന്‍ പൊലീസി നെ അറിയിച്ചു.
ഇന്നലെ കോടതിയില്‍ ഹാജകാരാനെത്തിയ സെസി സേവ്യര്‍ നാടകീയമായി മുങ്ങുകയായിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുങ്ങിയത്. എല്‍എല്‍ബി ജയിക്കാതെ വ്യാജ വിവരങ്ങ ള്‍ നല്‍കി അഭിഭാഷകയായി തട്ടിപ്പ് നടത്തുകയായിരുന്നു സെസി. ഇവരെ കണ്ടെത്താന്‍ മൊബൈ ല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആള്‍മാറാട്ടം, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് സെസിയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ബാര്‍ അസോസിയേഷനിലെ സജീവ പ്രവര്‍ത്തകയായി രുന്നു ഇവര്‍.
സെസി അംഗത്വം നേടാന്‍ നല്‍കിയ രേഖകള്‍ ബാര്‍ അസോസിയേഷനില്‍ നിന്നു നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറയു ന്നു. ഈ രേഖകള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ നേരില്‍ കാണ്ട് സംസാരിക്കാനും അസോസിയേഷന്‍ തീരു മാനിച്ചു. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയുടെ റോള്‍ നമ്പറാണ് അംഗത്വമെടുക്കുമ്പോള്‍ ന ല്‍കിയതെന്ന് ബാര്‍ അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 15ന് സെസിയുടെ പഠന യോഗ്യത അറിയിച്ചുകൊണ്ടുള്ള ഊമക്കത്ത് ലഭിച്ചതിനെ തുട ര്‍ന്നായിരുന്നു ബാര്‍ കൗണ്‍സില്‍ അന്വേഷണം ആരംഭിച്ചത്. സെസിയോട് സംഭവത്തില്‍ 24 മണി ക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല. തുടര്‍ന്ന് അസോസിയേഷനില്‍ നി ന്നും പുറത്താക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.










