അബൂദബി ∙ ചെലവ് കുറഞ്ഞ വിമാനസർവീസ് നൽകുന്ന വിസ് എയർ, 2025 സെപ്റ്റംബർ 1 മുതൽ അബൂദബിയിൽ നിന്നുള്ള പ്രവർത്തനം താത്കാലികമായി നിലനിർത്തുമെന്ന് അധികൃതർ അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ വിപണി വ്യതിയാനങ്ങൾ, പ്രവർത്തന സങ്കീർണ്ണത, ഭൗമരാഷ്ട്രീയ അസ്ഥിരതകൾ എന്നിവയുടെ പശ്ചാത്തലത്തിൽ നടത്തിയ സമഗ്ര പുനർമൂല്യനിർണയത്തെ തുടർന്ന് നടപടിയെടുത്തതാണെന്ന് കമ്പനി എക്‌സിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
ഭാവിയിൽ കമ്പനി മധ്യ, കിഴക്കൻ യൂറോപ്പ് മേഖലയിലെയും തിരഞ്ഞെടുക്കപ്പെട്ട പടിഞ്ഞാറൻ യൂറോപ്യൻ വിപണികളിലെയും വളർച്ചാവായ്പുകൾക്ക് മുൻഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ഉപഭോക്താക്കളുടെ എല്ലാ ബുക്കിംഗുകളും, റീഫണ്ടും ഉൾപ്പെടുത്തി കൈകാര്യം ചെയ്യുന്നതിനായി കമ്പനി ആവശ്യമായ നടപടികളും നേരത്തെ ആസൂത്രണം ചെയ്തതായി അറിയിച്ചു.