അബൂദബി: അബൂദബിയിലെ വിവിധ ഇടങ്ങളിൽ പുതിയ പേയ്ഡ് പാർക്കിങ് സോണുകൾ പ്രവർത്തനം ആരംഭിച്ചതായി ക്യൂ മൊബിലിറ്റി അറിയിച്ചു. ഈസ്റ്റ്ൺ മാംഗ്രോവ്സ്, ഡോൾഫിൻ പാർക്ക്, അൽ ഖലീജ് അൽ അറബ് സ്ട്രീറ്റിലെ അൽ ഖലീജ് അൽ അറബ് പാർക്ക് 1, 2, 4, 5 എന്നി മേഖലകളിലും അൽ ഖുറം പ്ലാസയിലുമാണ് മവാഖിഫ് പേയ്ഡ് പാർക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ജൂലൈ 10 മുതൽ പുതിയ പാർക്കിങ് മേഖലകൾ പ്രാബല്യത്തിൽ വന്നു. ഈ പാർക്കിങ് ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ക്യൂ മൊബിലിറ്റി ഓർമിപ്പിച്ചു.
പാർക്കിങ് ഫീസ് അടയ്ക്കുന്നതിനായി ദർബ് ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കണമെന്ന് ക്യൂ മൊബിലിറ്റി ഉപഭോക്താക്കൾക്ക് നിർദേശിച്ചു.