അബൂദബി: ന്യൂഡൽഹിയിൽ നിന്നു അബൂദബിയിലേക്ക് പുറപ്പെട്ട ഇത്ഥിഹാദ് എയർവെയ്സ്ന്റെ ഇ.വൈ 213 നമ്പരിലുള്ള യാത്രാ വിമാനം, മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്ന് വഴിമാറ്റി ഒമാനിലെ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
ഇത്ഥിഹാദ് എയർവെയ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രകാരം, യാത്രക്കിടെ ഒരു യാത്രക്കാരന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെയാണ് വിമാനം വഴി തിരിച്ചത്. യാത്രക്കാരന് ഉടൻ മെഡിക്കൽ സഹായം ലഭ്യമാക്കുന്നതിനായാണ് ഈ നടപടി.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം അബൂദബിയിലേക്കുള്ള യാത്രയ്ക്ക് പുറപ്പെട്ടത്. എന്നാൽ യാത്രക്കാരന്റെ സുരക്ഷയും ആരോഗ്യവും മുൻഗണനയായതിനാൽ, വിമാനത്തെ മസ്കറ്റിലേയ്ക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
ഇത്തിഹാദ് എയർവെയ്സ് യാത്രക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉണ്ടായിട്ടുള്ള അസൗകര്യങ്ങൾക്കായി ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിൽ കമ്പനി നിർബന്ധിതമാണ് എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.