ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണ് മുസഫയിലെ ക്യാപിറ്റല്‍ മാളില്‍ ഓണാഘോഷം നടത്തുന്നത്
അബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം ഒഴിവാക്കിയ ആഘോഷങ്ങള്‍ക്ക് വീണ്ടും തിരിതെളിയുന്നു. അബുദാബി മലയാളം സമാജത്തിന്റെ ഓണാഘോഷത്തിന് സെപ്തംബര്‍ നാലിന് നടക്കും.
മുസഫയിലെ ക്യാപിറ്റല്‍ മാളിലാണ് ഓണാഘോഷത്തിന് വേദിയൊരുങ്ങുന്നത്. വിപുലമായ അത്തപ്പൂക്കള മത്സരമാണ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 2000 ദിര്‍ഹം 1500 ദിര്‍ഹം, 1000 ദിര്ഹം എന്നിങ്ങനെയാണ് മൂന്നു സമ്മാനങ്ങള്‍ നല്‍കുക.
മലയാളി സമാജം ബാലവേദി അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
സെപ്തംബര്‍ പത്തിന് സമാജം ഓഡിറ്റോറിയത്തില്‍ പായസ മത്സരം നടത്തും. മാധ്യമങ്ങള്‍ സമകാലിക ഇന്ത്യയില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.സെപ്തംബര്‍ 17 ന് ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഓണ സദ്യയില്‍ രണ്ടായിരം പേര്‍ പങ്കെടുക്കും.
മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് 24 ന് പായസം വിതരണം ചെയ്യും.
റഫീഖ് കയനയില്‍, എംയു ഇര്‍ഷാദ്, യേശുശീലന്‍, റഫീഖ് പിടി, രേഖിന്‍ സോമന്‍, അജാസ് അപ്പാടത്ത്, റിയാസുദ്ദീന്‍, പിടി അനില്‍കുമാര്‍,എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.