ഹൈവേയില്‍ വാഹനം നിര്‍ത്തിയിടുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് കാണിക്കുന്ന വീഡിയോ
അബുദാബി : തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയിടുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ അബുദാബി പോലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു.
വഴിയുടെ ഒത്തനടക്ക് എസ് യു വി നിര്‍ത്തിയിടുന്നതും പിന്നാലെ എത്തിയ വാഹനങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
#أخبارنا |
بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة “#لكم_التعليق” فيديو لخطورة التوقف في وسط الطريق والانشغال أثناء القيادة .التفاصيل :https://t.co/DQ6hiXtSmS#درب_السلامة #الانشغال_بغير_الطريق#أخبار_شرطة_أبوظبي pic.twitter.com/BkxKEqzVcb
— شرطة أبوظبي (@ADPoliceHQ) May 6, 2022
ഓടുന്ന വാഹനത്തില്‍ നിന്ന് എന്തോ താഴെ വീഴുന്നതിനെ തുടര്‍ന്നാണ് വാഹനം നിര്‍ത്തിയിട്ടത്. മുന്നറിയിപ്പില്ലാതെ വാഹനം നിര്‍ത്തിയെങ്കിലും തൊട്ടുപിന്നാലെ എത്തിയ വാഹനം ഹസാര്‍ഡ് ലൈറ്റ് ഇട്ട് പിന്നാലെ എത്തുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായി ദൃശ്യങ്ങളില്‍ ഉണ്ടെങ്കിലും ഇതു ശ്രദ്ധിക്കാതെ എത്തിയ ഡെലിവറി വാഹനം ഈ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്തിയിട്ട വാഹനത്തില്‍ പിന്നാലെ വന്ന വാഹനങ്ങള്‍ കൂട്ടയിടി നടത്തുന്നതും ഇടതു വശത്തെ ലെയിനിലൂടെ പോയ വാഹനങ്ങളില്‍ ചെന്നിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ വാഹനം പൊടുന്നനെ വഴിയില്‍ നിര്‍ത്താതെ വശങ്ങളിലേക്ക് മാറ്റി നിര്‍ത്തുകയും വേഗം കുറയ്ക്കാനായി ഇതര വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന റിഫ്‌ളകടറടങ്ങിയ
വാണിംഗ് ട്രയാംഗിള്‍ സ്ഥാപിക്കുകയും ചെയ്യണം.
വാഹനങ്ങള്‍ വഴിയില്‍ നിര്‍ത്തിയിടുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാലു ബ്ലാക് പോയിന്റുംലഭിക്കും.
വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ നഷ്ടപ്പെടുന്ന ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പടെരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കുക മെയ്ക്ക് അപ് ചെയ്യുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സഹയാത്രക്കാരുമായി സംസാരിക്കുക എന്നതൊക്കെ ഒഴിവാക്കണം.