അബുദാബി: അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തും. സെപ്റ്റംബർ എട്ടിനാണ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരിയിൽ നരേന്ദ്രമോദി യുഎഇ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ഖാലിദിന്റെ ഇന്ത്യ സന്ദർശനം.വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ പത്താം പതിപ്പിനായി ജനുവരിയിൽ യുഎഇ പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചിരുന്നു.












