അബുദാബി : ഈ വർഷം ആദ്യപാദത്തിൽ മാത്രം 15,000 ഇലക്ട്രിക് വാഹനങ്ങൾ റജിസ്റ്റർ ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 60 ശതമാനം വർധന. ഇതേ തുടർന്ന് എമിറേറ്റിൽ ഇ വി ചാർജിങ് സ്റ്റേഷനുകളുകളും വർധിപ്പിക്കുന്നു. അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1000 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണു തീരുമാനമെന്ന് സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) അറിയിച്ചു. ‘കാർബൺ രഹിത യുഎഇ’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. അബുദാബി, അൽഐൻ, അൽദഫ്റ എന്നിവിടങ്ങളിൽ ആവശ്യാനുസരണം വരും വർഷങ്ങളിൽ കൂടുതൽ ഇ വി സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും അറിയിച്ചു.
