അബുദാബിയില്‍ ചെക്ക് കേസിൽപ്പെട്ട് മലയാളി; താമസം തെരുവിൽ, നാട്ടിൽ പോയിട്ട് 3 വർഷം.

shafi-mustafa

അബുദാബി • പൊതുമാപ്പ് പ്രയോജനപ്പെടുത്തി പലരും നാടുപിടിക്കുമ്പോൾ നിയമക്കുരുക്കു മൂലം പോകാനാകാതെ അബുദാബിയുടെ തെരുവുകളിൽ അലയുകയാണ് മലയാളി യുവാവ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷാഫി മുസ്തഫയാണ് ചെക്ക് കേസുള്ളതിനാൽ നാട്ടിലേക്കു പോകാനാകാതെ കഴിയുന്നത്. “മൂന്നു വർഷമായി നാട്ടിൽ പോയിട്ട്. ഏക മകളെ നേരിൽ കാണാൻ
സാധിച്ചിട്ടില്ല. രോഗങ്ങളുമായി മല്ലിട്ടു കഴിയുന്ന ഉമ്മയെ ഒരുനോക്കു കാണണം’ – ഷാഫി പറഞ്ഞു.

വീസ കാലാവധി തീർന്നിട്ട് 2 വർഷമായി. നിയമലംഘകന് ജോലി നൽകാൻ ആരും തയാറായില്ല. പാർക്കിലും തെരുവിലും നിർമാണസ്ഥലങ്ങൾക്കു സമീപവുമാണ് തല ചായ്ക്കുന്നത്. പരിചയക്കാരുടെ മുറിയിലെത്തി കുളിച്ച് വേഷം മാറും. ആരെങ്കിലും എന്തെങ്കിലും നൽകിയാൽ കഴിക്കും. ഇല്ലെങ്കിൽ പട്ടിണി. നേരത്തെ സൗദിയിൽ ഇലക്ട്രിക് കമ്പനിയിൽ ഏതാനും വർഷം ജോലി ചെയ്തു. അലർജി കാരണം ജോലി മാറാൻ നിർബന്ധിതനായതോടെ 2019ൽ കോവിഡിനു തൊട്ടു മുൻപ് സന്ദർശക വീസയിൽ യുഎഇയിൽ എത്തി.സൈൻ ബോർഡ് കമ്പനിയിലായിരുന്നു ജോലി. ശമ്പള കുടിശിക മൂലം ആറാം മാസത്തിൽ ആ ജോലി മതിയാക്കി.

Also read:  കോട്ടയത്തു സംഘർഷാവസ്ഥ; കോവിഡ് ബാധിച്ചു മരിച്ച ആളിന്റെ സംസ്ക്കാരം നാട്ടുകാർ തടഞ്ഞു.

കോവിഡ് സമയത്ത് വീസ പുതുക്കാനായില്ല. ഇളവുകാലം കഴിയുന്നതിന് മുൻപ് വൻതുക നൽകി മറ്റൊരു വീസയിലേക്കു മാറി. വേറൊരു ജോലി ചെയ്തുകൊണ്ടിരിക്കെ സഹോദരൻ റഷീദ് മുസ്തഫയുടെ നിർബന്ധത്തിനു വഴങ്ങി ഇരുവരും ചേർന്ന് അബുദാബിയിൽ റസ്റ്ററന്റ് എടുത്തുനടത്താൻ തുടങ്ങിയതോടെ പ്രശ്നത്തിനും തുടക്കമായി. റസ്റ്ററന്റിലെ ജീവനക്കാരെ താമസിപ്പിക്കാൻ എടുത്ത ഫ്ലാറ്റിന്റെ വാടകയ്ക്കായി ഷാഫിയുടെ ചെക്കാണ് സഹോദരൻ റഷീദ് കെട്ടിട ഉടമയ്ക്ക് നൽകിയിരുന്നത്. കച്ചവട ആവശ്യാർഥം പലർക്കായി ഇങ്ങനെ ഷാഫിയുടെ 6 ചെക്ക് നൽകി. 8 മാസമാകുമ്പോഴേക്കും കടം കുമിഞ്ഞുകൂടിയപ്പോൾ കച്ചവടം നിർത്തി സഹോദരൻ റഷീദ് മുങ്ങിയതോടെ ബാധ്യത മുഴുൻ തനിക്കായതായി ഷാഫി പറയുന്നു. പലരോടും ഇക്കാര്യങ്ങൾ ധരിപ്പിച്ച് ചെക്ക് ബാങ്കിൽ നൽകരുതെന്ന് അഭ്യർഥിച്ചെങ്കിലും കെട്ടിട ഉടമ കേസ് ഫയൽ ചെയ്തു. നിയമക്കുരുക്കിലകപ്പെട്ട് നാട്ടിലേക്കു പോകാൻ പറ്റാതായി.

Also read:  അബുദാബിയിലെത്തുന്നവർക്ക്​ സർക്കാർ വക സൗജന്യ ക്വാറന്റീൻ

14,500 ദിർഹം കെട്ടിട ഉടമയ്ക്ക് നൽകിയാൽ കേസ് പിൻവലിക്കാമെന്ന് അറിയിച്ചെങ്കിലും ഷാഫിയുടെ ഒരു ദിർഹം പോലുമില്ല. ഉദാരമതികളിലാണ് ഇനിയുള്ള പ്രതീക്ഷ. നിയമക്കുരുക്ക് തീർക്കാനായാൽ ഒരു ജോലി തരപ്പെടുത്തി കടബാധ്യതകൾ തീർക്കാനാണ് താൽപര്യം. സൈൻ ബോർഡ് രംഗത്ത് വർഷങ്ങളുടെ തൊഴിൽ പരിചയമുള്ളതിനാൽ ജോലി ലഭ്യമാകുമെന്നും ഷാഫി പ്രതീക്ഷിക്കുന്നു.

Also read:  ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ: ആരോഹെഡ് ബ്രാൻഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES