ദാസ് ഐലന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി അടക്കം രണ്ടു പേ ര്‍ മരിച്ചു. ആലപ്പുഴ നൂറനാട് സന ഭവനില്‍ ഷാനി ഇബ്രാഹിമാണ് (49) മരിച്ചത്. ഷാനി ഓടിച്ച പിക്കപ്പ് വാഹനം അബുദാബി ദാസ് ഐലണ്ടിന് സമീപത്തെ പൈപ്പ് ലൈനിലേ ക്ക് ഇടിച്ച് കയറുകയായിരുന്നു
അബുദാബി : ദാസ് ഐലന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി അടക്കം രണ്ടു പേര്‍ മ രിച്ചു. ആലപ്പുഴ നൂറനാട് സന ഭവനില്‍ ഷാനി ഇബ്രാഹിമാണ് (49) മരിച്ചത്. ഷാനി ഓടിച്ച പിക്കപ്പ് വാഹ നം അബുദാബി ദാസ് ഐലണ്ടിന് സമീപത്തെ പൈപ്പ് ലൈനിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഷാനി യെ കൂടാതെ ഒരു പാക്കിസ്ഥാ ന്‍ സ്വദേശിയും മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് പാക്കി സ്ഥാനികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഡെസ്‌കോണ് എഞ്ചിനീയറിങ് കമ്പനിയുടെ ഡ്രൈവറായി മൂന്നു മാസത്തെ ഷട്ട്ഡൗണ്‍ ജോലിക്കായി ട്ടാണ് ഒരു മാസം മുമ്പ് ഐലന്റിലേയ്ക്ക് ഷാനി പോയത്. പെര്‍മിറ്റും മറ്റും തയ്യാറായി ഒരാഴ്ച മുമ്പാണ് ജോലി യില്‍ പ്രവേശിച്ചത്.യുഎഇ ഡിഫന്‍സില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന പരേതനായ ഇബ്രാഹിമി നും സബൂറയ്ക്കും ഒപ്പം കുടുംബമായി ഇവിടെ തന്നെയാണ് ഷാനി താമസിച്ചിരുന്നത്. മകള്‍ ഷഹനയുടെ വിവാഹത്തോടെ പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയിരുന്ന ഷാനി രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നരമാസം മുമ്പ് വീണ്ടും മടങ്ങി എത്തുകയായിരുന്നു.
പൊലീസില്‍ നിന്നുള്ള രേഖകള്‍ ശരിയാക്കി തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം നാട്ടില്‍ എത്തിക്കാനാ കുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകരായ അഷറഫ് താമ രശ്ശേരി, ഷെഫീഖ്, ഷാനി ജോലി ചെയ്യുന്ന കമ്പനി അധികൃതര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃത ദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. റജീനയാണ് ഷാനിയുടെ ഭാര്യ. മരുമകന്‍ ഹാ ഫിസ് ദുബൈയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു.