ലഗേജായി കൊണ്ടുവന്ന കാര്‍ട്ടണില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കൊണ്ടുവന്നത്
കണ്ണൂര്‍ : അബുദാബിയില്‍ നിന്നും എയിര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ യാത്രക്കാരനില്‍ നിന്നും മുക്കാല്‍ കിലോയോളം സ്വര്‍ണം പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ മലപ്പുറം സ്വദേശി മുഹമദ് പൂക്കയിലിന്റെ ലഗേജിലാണ് സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
പ്ലാസ്റ്റിക് പൊതിഞ്ഞ കാര്‍ട്ടണിനുള്ളില്‍ 871 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്. പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണം പശവെച്ച് ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത്. വിപണിയില്‍ 45 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം.
കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി വി ജയകാന്ത്, സൂപ്രണ്ടുമാരായ എന്‍സി പ്രശാന്ത്, കെ ബിന്ദു ഇന്‍സ്‌പെക്ടര്‍മാരായ നിവേദിത. ജിനേഷ്, ദീപക്, എന്‍ രാജീവ്, രാംലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം കണ്ടെടുത്തത്.