ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച തോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. അഫ്ഗാനും പുറത്തായി. ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും

ഷാര്‍ജ : ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചതോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. അഫ്ഗാനും പുറത്തായി. ഫൈ നലില്‍ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റു മുട്ടും.
പൊരുതിക്കളിച്ച അഫ്ഗാനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്റെ ഫൈനല്‍ പ്രവേശം. 129 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 19.2 ഓവറില്‍ ഒമ്പത് വിക്ക റ്റ് നഷ്ടത്തില്‍ ജയംനേടി.അവസാന ഓ വറില്‍ ഒരു വിക്കറ്റ് ശേഷിക്കെ 11 റണ്ണായിരുന്നു പാകിസ്ഥാന് ആവശ്യം. ഫസല്ലാഖ് -ഫറൂഖിയുടെ ആദ്യ ര ണ്ട് പന്തും സിക്‌സര്‍ പറത്തി നസീം ഷാ (4പന്തില്‍ 14) പാകിസ്ഥാന് ആവേശ ജയമൊരുക്കി. സ്‌കോര്‍: അ ഫ്ഗാന്‍ 6129, പാകിസ്ഥാന്‍ 9131 (19.2).
മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ഫാറൂഖിയും ഫരീദ് അഹമ്മദുമാണ് അഫ്ഗാന് വേണ്ടി പൊരുതിയത്. പാകി സ്ഥാന്‍ നിരയില്‍ 36 റണ്ണെടുത്ത ഷദാബ് ഖാന്‍ തിളങ്ങി. ഞായറാഴ്ചയാണ് ഫൈനല്‍.

ഇന്ന് അഫ്ഗാനെതിരെ
ഏഷ്യാകപ്പില്‍ നിന്ന് പുറത്തായ ഇന്ത്യ ആശ്വാസ ജയത്തിനായി ഇന്ന് സൂപ്പര്‍ ഫോറിലെഅവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ. ആദ്യകളിയില്‍ പാകിസ്ഥാ നോ ടും രണ്ടാമത്തെ മത്സര ത്തി ല്‍ ശ്രീലങ്കയോടും ഇന്ത്യ തോറ്റിരുന്നു. അഫ്ഗാന്‍ ലങ്കയോടും പാകിസ്ഥാനോടും തോറ്റുമടങ്ങി. ഗ്രൂപ്പ് ഘട്ടത്തില്‍ ലങ്കയെയും ബംഗ്ലാ ദേശി നെയും തോല്‍പ്പിച്ചിട്ടുണ്ട് അഫ്ഗാന്‍.
ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ പേസര്‍ ആവേശ് ഖാന്‍ പുറത്തായി. ടൂര്‍ണമെന്റിനിടെ പരിക്കേറ്റ് മട ങ്ങുന്ന രണ്ടാമത്തെ താരമാണ് ആവേശ്. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തായി രുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും. ഋഷഭ് പന്ത്, ദീപക് ഹൂഡ എന്നിവരിലൊരാള്‍ക്കു പകരം ദിനേശ് കാര്‍ത്തിക് തിരിച്ചെത്താന്‍ സാധ്യത യുണ്ട്. ആവേശിനുപകരം പേസര്‍ ദീപക് ചഹാറും കളിച്ചേക്കും.


















