ഗനിയും വൈസ് പ്രസിഡന്റും താജിക്കിസ്ഥാനിലേക്കാണ് പോയതെന്നാണ് അല്‍ ജസീറ അടക്ക മുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാധാനപരമായി, ചെറുത്തുനില്‍പ്പി ല്ലാതെ അധി കാര ക്കൈമാറ്റം നടത്താമെങ്കില്‍ ഗനിയ്ക്ക് രാജ്യം വിടാനുള്ള സുരക്ഷിതമായ പാത ഒരുക്കിത്തരാമെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നു
കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. രാജ്യത്തിന്റെ നിയന്ത്രണം താലിബാ ന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രസിഡ ന്റ് ഗനി രാജ്യം വിട്ടത്. അഷ്റഫ് ഗനി അഭയം തേടി അയല്‍രാജ്യമായ തജിക്കിസ്ഥാനിലേക്ക് പോയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അഫ്ഗാ ന്‍ മാധ്യമമായ ടോളോ ന്യൂസ് അടക്കമുള്ളവരാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്, പിന്നാലെ ആഭ്യ ന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് അമിറുള്ള സാ ലെയും പലായനം ചെയ്തു. എവിടേയക്കാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് ഔ ദ്യോഗിക വിവ രം പുറത്ത് വിട്ടിട്ടില്ല.
സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് അഷ്റഫ് ഗനി എവിടേക്ക് പോയി എന്നതിനെ കുറിച്ച് വിശദീക രണം നല്‍കാന്‍ സാധിക്കില്ലൊണ് പ്രസി ഡന്റ്ി ന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ഗനി എവിടേക്കാണ് പോയത് എന്ന കാര്യം അന്വേഷിച്ച് വരികയാണ് എന്നാണ് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റി പ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതിനിടെ താലിബാന്റെ മുന്നേറ്റം മുന്‍കൂട്ടി മനസിലാക്കി, കാബൂളിലെ എംബസിയില്‍ നിന്ന് അ മേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പ്രത്യേക വിമാനത്തില്‍ ഒഴിപ്പിച്ചു. 20 വര്‍ഷത്തിന് ശേഷമാണ് താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ വരുന്നത്. ചെറുത്തുനില്‍പ്പില്ലാതെ അധികാരക്കൈമാറ്റം നടത്താമെങ്കില്‍ ഗനിയ്ക്ക് രാജ്യം വിടാനുള്ള സുരക്ഷിത പാത ഒരുക്കിത്തരാ മെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഗനി രാജ്യം വിട്ടതെന്നാണ് സൂചന. കുടുംബസമേതമാണ് അഫ്ഗാന്‍ ഭരണകൂടത്തിലെ ഉന്നതനേതാക്കള്‍ രാജ്യത്ത് നിന്ന് പലാ യനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഘര്‍ഷത്തിന് മുതിരരുത്. ജനനിബിഡമായ നഗരത്തില്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. ആരും പലായനം ചെയ്യേണ്ട കാര്യമില്ലെന്നും താലിബാന്‍ വ്യക്തമാക്കി. ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങള്‍ പിടിച്ച താലിബാന്‍ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കു കയാ ണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്.
യുഎസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളില്‍ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ ആ ക്രമണം ഉണ്ടായാല്‍ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ മുന്നറിയിപ്പ് നല്‍കി. സുരക്ഷ സേനകള്‍ ഉപേക്ഷിച്ച് പോയ ചെക്‌പോസ്റ്റുകള്‍ താലിബാന്‍ നിയന്ത്രണമേറ്റെടു ക്കുമെ ന്നും, നഗരത്തിലേക്ക് പ്രവേശിക്കുകയാണെ ന്നും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.