ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമിയിലെത്തി.നിര്‍ണാകയക മ ത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കിവികളുടെ ജയം. അഫ്ഗാന്‍ ഉയ ര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ന്യൂ സിലന്‍ഡ് 11 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു
ദുബായ്: ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമിയിലെത്തി.നിര്‍ണാ കയക മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കിവികളുടെ ജയം. അഫ്ഗാ ന്‍ ഉയര്‍ത്തിയ 125 റണ്‍സ് വിജയല ക്ഷ്യം ന്യൂസിലന്‍ഡ് 11 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ഗ്രൂപ്പ് രണ്ടില്‍നിന്ന് പാകിസ്ഥാന്‍ നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ഇതോ ടെ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കും അവസാനമായി. നാളെ നടക്കുന്ന മത്സരത്തില്‍ നമീബിയയെ തോല്‍പ്പിച്ചാലും ഇനി ഇന്ത്യയ്ക്ക് സെമിയില്‍ എത്താനാകില്ല.
ഇന്നത്തെ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍, മികച്ച റണ്‍നിരക്കുള്ള ഇന്ത്യയ്ക്ക് നാളത്തെ മത്സരത്തില്‍ ദുര്‍ബലരായ നമീ ബിയയെ പരാജയപ്പെടുത്തി സെമി ഫൈനലില്‍ പ്രവേശിക്കാമായിരുന്നു. ആ സാധ്യതയും അവസാനിച്ചതോടെ ഇന്ത്യ ടൂര്‍ണമെന്റില്‍നിന്നും പുറത്തായി. ഇത് നാലാം തവ ണയാണ് ഇന്ത്യ സെമി കാണാതെ പുറത്താകുന്നത്.