അമേരിക്കന്‍ അംബാസിഡര്‍ അടക്കമുള്ളവരുമായി അവസാന യുഎസ് വിമാനം ഇ17 ഇ ന്ത്യന്‍ സമയം രാത്രി 12.59 നാണ് പറന്നുയര്‍ന്നത്. അമേരിക്കയുടെ അഫ്ഗാന്‍ അംബാസി ഡര്‍ റോസ് വില്‍സണ്‍ അടക്കം അവസാന വിമാനത്തില്‍ മടങ്ങി.
കാബൂള്‍: ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂ ര്‍ണമായും പിന്മാറി. അവസാന അമേരിക്കന്‍ വിമാനവും കാബൂള്‍ വിട്ടു. അമേരിക്കന്‍ അംബാസി ഡര്‍ അടക്കമുള്ളവരുമായി അവസാന യുഎസ് വിമാനം ഇ17 ഇന്ത്യന്‍ സമയം രാത്രി 12.59 നാണ് പറന്നുയര്‍ന്നത്. അമേരിക്കയുടെ അഫ്ഗാന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ അടക്കം അവസാ ന വിമാനത്തില്‍ മടങ്ങി.
തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് വിമാനം പുറപ്പെ ട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മൂന്ന് ഭീകരാക്രമണങ്ങളാണ് കാബൂളില്‍ ഉണ്ടായത്. അമേരിക്കയുടെ ഭാഗത്തു നിന്നും ഒരു തവണ പ്രത്യാക്രമണവും ഉണ്ടായി.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യമായിരുന്നു 18 ദിവസം നീണ്ട അ ഫ്ഗാന്‍ ഒഴിപ്പിക്കല്‍. 123,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗണ്‍ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. ര ക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ബൈഡന്‍ നന്ദിയറിയിച്ചു.
അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തില്‍ താലിബാന്‍ ഭീകരര്‍ ആഹ്ലാദ പ്രകടനം ന ടത്തി. ആകാശത്തേക്ക് നിറയൊഴിച്ചാണ് ഭീകരര്‍ സന്തോഷം പ്രകടിപ്പിച്ചത്. ചരിത്രം സൃഷ്ടിച്ചെ ന്നാണ് താലിബാന്‍ പ്രതികരിച്ചത്. 2461 അമേരിക്കന്‍ സൈനീകര്‍ അഫ്ഗാനില്‍ മരിച്ചതായാണ് കണക്ക്.