കാബൂള്‍ വിമാനത്താവളത്തില്‍ നിന്നു രണ്ടു വിമാനങ്ങളി ലാണ് ഇവരെ ഡല്‍ഹിയി ലെത്തിച്ചത്. ദോഹ വഴി 135 പേരും തജികിസ്താന്‍ വഴി 87 പേരുമാണ് തിരികെയെത്തിയത്.
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 222 ഇന്ത്യക്കാരെയും കൂടി നാട്ടില്‍ എത്തിച്ചു. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നു രണ്ടു വിമാനങ്ങളി ലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. ദോഹ വഴി 135 പേരും തജികിസ്താന്‍ വഴി 87 പേരുമാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ വിമാനത്തില്‍ രണ്ട് നേപ്പാള്‍ പൗരന്മാരും ഉള്‍പ്പെടുന്നു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ ചര്‍ച്ചയിലാണ് അമേരിക്കയുടെ നിയന്ത്രണത്തിലു ള്ള കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറക്കാ ന്‍ വ്യോമസേന വിമാനത്തിന് അനുമതി ലഭി ച്ചത്. വിമാനത്തിലുള്ളവര്‍ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുന്ന വിഡിയോ വിദേശകാര്യ മന്ത്രാ ലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ പങ്കുവെച്ചു.
അഫ്ഗാനിസ്താനിലുള്ള മുഴുവന്‍ ഇന്ത്യാക്കാരുടെയും കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാ ണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാല യം അറിയിച്ചു. ഇന്നലെ താലിബാന്‍ തടഞ്ഞ് പരിശോധിച്ച 150 പേരെകൂടി ഇന്ന് ഇന്ത്യയിലെയ്ക്ക് കൊ ണ്ടുവരും. ഇതിനായുള്ള വിമാനവു ഇപ്പോള്‍ കാബൂളില്‍ എത്തിയിട്ടുണ്ട്.