ജനങ്ങള്‍ക്ക് നല്‍കുന്ന കിറ്റും അരിയും പെന്‍ഷനും മുടക്കാനുള്ള ആവശ്യം പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയാന്‍ പ്രതിപക്ഷ നേതാവ് തയാറാ കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം, കൊച്ചി : മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍ കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത് പ്രതിപക്ഷ നേതാവിന്റെ പരാതിയെ തുട ര്‍ന്നു. പരാതിയുടെ പകര്‍പ്പും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ പകര്‍പ്പും പുറത്തുവിട്ട് സര്‍ക്കാര്‍.
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിര്‍ ത്തിവെയ്ക്കുക,വിഷു സ്പെഷ്യലായി നല്‍കുന്ന ഭക്ഷ്യ വസ്തുക്കളുടെ വിതരണം ഏപ്രില്‍ ആറുവരെ നിര്‍ത്തിവെക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് നിര്‍ദേശം നല്‍കുക, ഏപ്രില്‍,മെയ് മാസങ്ങളിലെ സാമൂഹിക സുരക്ഷ പെന്‍ഷനുകള്‍ ഏപ്രില്‍ ആറിന് മുന്‍പ് വിതരണം ചെയ്യുന്നതില്‍ നിന്ന് സര്‍ ക്കാരിനെ പിന്തിരിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീ ഷന് പരാതി നല്‍കിയത്.ഈ കത്ത് പരിഗണിച്ച് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കി ലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനം തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് കത്തു നല്‍കി. ഈസ്റ്റര്‍,വിഷു,റംസാന്‍ പ്രമാണിച്ചാണ് അരി നല്‍കാന്‍ തീരുമാനിച്ചിരുന്നത്.
ജനങ്ങള്‍ക്ക് നല്‍കുന്ന കിറ്റും അരിയും പെന്‍ഷനും മുടക്കാനുള്ള ആവശ്യം പിന്‍വലിച്ച് ജനങ്ങ ളോട് മാപ്പു പറയാന്‍ പ്രതിപക്ഷ നേതാവ് തയാറാ കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയില്‍ കുറച്ച് അരിയും പലവ്യഞ്ജനവും കൊടുത്താല്‍ സ്വാധീ നി ക്കപ്പെടുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് പ്രതിപക്ഷ നേതാവ് താഴ്ത്തിക്കാ ണുകയാണോയെ ന്നും മുഖ്യമന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ വാര്‍ത്ത സമ്മേ ളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.