തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാ വ് രമേശ് ചെന്നിത്തല എതിര്‍ത്തത്. അക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. സിപിഎം ആയിരുന്നു ഈസ്ഥാനത്ത് എങ്കില്‍ അരിയില്‍ മണ്ണുവാരി യിടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ അന്നം മുടക്കി ആരോപണത്തെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ‘അന്നം മുടക്കി’കള്‍ ആരാണെന്ന് ജനം തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. പാവ പ്പെട്ട കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിനുള്ള അരിയാണ് വിതരണം ചെയ്യാതെ വച്ചത്. അരി കുട്ടിക ളുടെ വീടുകളിലേക്ക് നല്‍കണ മെന്ന് ആദ്യം തീരുമാനിച്ചത് യുഡിഎഫ് മന്ത്രിയായിരുന്ന ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. തെരഞ്ഞെ ടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാ വ് രമേശ് ചെന്നിത്തല എതിര്‍ത്തത്. അക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടിക്കാണിക്കുകയാണ്ചെ യ്തത്. സിപിഎം ആയിരുന്നു ഈസ്ഥാനത്ത് എങ്കില്‍ അരിയില്‍ മണ്ണുവാരിയിടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വെകള്‍ യു.ഡി.എഫിന് എതിരായിരുന്നെങ്കിലും പ്രചാരണരംഗത്ത് വന്‍നേട്ടമുണ്ടാക്കി. സര്‍വെ ഫലം പുറത്തു വന്നതോടെ ഞങ്ങള്‍ പറഞ്ഞാല്‍ പോലും പ്രവര്‍ത്തിക്കാത്ത യുഡിഎഫ് പ്രവര്‍ത്തകര്‍ ഊര്‍ ജ്ജസ്വലരായി രംഗത്ത് ഇറങ്ങിയെ ന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ചിലരൊക്കെ സര്‍വെയെ എതിര്‍ക്കുന്നുണ്ട്. പക്ഷേ താന്‍ എതിര്‍ക്കുന്നില്ല. സര്‍വെ റിപ്പോട്ടുകള്‍ വരുന്നതിന് മുമ്പും പിമ്പുമുള്ള മാറ്റം ഞാന്‍ അനുഭവിച്ച റിഞ്ഞതാണ്. ജനക്കൂട്ടമാണ് എല്ലായിടത്തും. ഞങ്ങള്‍ വിചാരിച്ചിട്ടും സാധിക്കാത്തത് സര്‍വേ കൊണ്ട് സാധിച്ചെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.











