പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരി ശക്തിയ്ക്ക് അഭിവാദ്യം അർപ്പിച്ചു.
“അന്താരാഷ്ട്ര വനിതാ ദിനത്തിൽ നമ്മുടെ അജയ്യമായ നാരി ശക്തിയെ അഭിവാദ്യം ചെയ്യുന്നു! നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ നിരവധി നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. വിവിധ മേഖലകളിലൂടെ സ്ത്രീ ശാക്തീകരണം വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നത് നമ്മുടെ ഗവണ്മെന്റിനു ബഹുമതിയാണ്. ” ഒരു ട്വീറ്റിൽ പ്രധാന മന്ത്രി പറഞ്ഞു.