പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിക്കുന്ന ശബ്ദരേഖ ചര്‍ ച്ചയായതിന് പിന്നാലെ വിശദീകരണവുമായി കൊല്ലം എം.എല്‍.എ മുകേഷ്. തനിക്കെ തിരെ ആസൂത്രണം ചെ യ്ത പദ്ധതിയാണ് ഫോണ്‍ വിളിയെന്നാണ് എം.എല്‍.എയുടെ വിശദീകരണം
കൊല്ലം : പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിക്കുന്ന ശബ്ദരേഖ ചര്‍ച്ച യായതിന് പിന്നാലെ വിശദീകരണവുമായി കൊല്ലം എം.എല്‍.എ മുകേഷ്. തനിക്കെതിരെ ആസൂ ത്രണം ചെയ്ത പദ്ധതിയാണ് ഫോണ്‍ വിളിയെന്നാണ് എം.എല്‍.എയുടെ വിശദീകരണം. പ്ലാന്‍ ചെയ്ത് പ്രകോപിപ്പിച്ചതാണെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.
റെക്കോര്‍ഡിങ് ലക്ഷ്യമിട്ടാണ് ഫോണ്‍ വിളി. എന്തു കൊണ്ടാണ് ആദ്യം മുതലുള്ള റെക്കോര്‍ഡിങ് പുറത്ത് വിടാത്തതെന്നും മുകേശ് ചോദിച്ചു. കുട്ടികളെ ഉപയോഗിച്ച് തന്നെ അപമാനിക്കാന്‍ ശ്രമി ക്കുന്നവര്‍ പറയുന്നത് കേള്‍ക്കരുതെന്നും കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് ത ന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് വ്യക്തമാക്കി.
എന്നാല്‍ എം.എല്‍.എയുടെ ഫോണ്‍വിളി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. വിദ്യാര്‍ത്ഥി യോട് ധാര്‍ഷ്ട്യത്തോട് ഉള്ള മുകേഷിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.
സാര്‍ ഞാന്‍ പാലക്കാട് നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥി മുകേഷിനെ ഫോണില്‍ വിളിക്കുന്നത്. പാലക്കാടോ! ആറു പ്രാവശ്യം ഒക്കെ വിളിക്കുക എന്ന് പറഞ്ഞാല്‍, ഒരു മീ റ്റിങ്ങില്‍ ഇരിക്കുകയാണ് താനെന്ന് നീരസത്തോടെ മുകേഷ് പറയുന്നു. താന്‍ ഒരു അത്യാ വശ്യകാ ര്യം പറയാന്‍ വിളിച്ചതാണെന്ന് വിദ്യാര്‍ത്ഥി പറയുന്നു.
ഒന്നാമത് പാലക്കാടു നിന്നും കൊല്ലം എം.എല്‍.എയെ വിളിക്കേണ്ട ഒരു കാര്യമില്ലെന്നും പാലക്കാട് എം.എല്‍.എയെ അല്ലെ വിളിച്ച് പറയേണ്ടത് എന്നും മുകേഷ്. താന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആ ണെന്ന് കുട്ടി അറിയിക്കുന്നു. വിദ്യാര്‍ത്ഥി ആണെങ്കിലും എന്താണെങ്കിലും പാലക്കാട് എം.എല്‍ .എ എന്നൊരാള്‍ ജീവനോടെ ഇല്ലേ എന്ന് മുകേഷ് ചോദിക്കുന്നു. സര്‍ എനിക്ക് സാറിന്റെ നമ്പര്‍ ഒരു കൂ ട്ടുകാരന്‍ തന്നപ്പോള്‍ ഞാന്‍ വിളിച്ചു നോക്കിയതാണ് എന്ന് മറുപടി.
കൂട്ടുകാരന്‍ എന്ന് പറഞ്ഞാല്‍ അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണം എന്നും സ്വന്തം മണ്ഡല ത്തിലെ എം.എല്‍.എയുടെ നമ്പര്‍ തരാതെ വേറെ ഏതോ രാജ്യത്ത് ഉള്ള വേറെ ഏതോ ജില്ലയില്‍ ഉള്ള എം.എല്‍.എ യുടെ നമ്പര്‍ തന്നിട്ട് എന്താണ് അവന്‍ പറഞ്ഞത് എന്ന് മുകേഷ് ചോദിക്കുന്നു. ഒന്ന് വിളിച്ച് നോക്കാന്‍ പറഞ്ഞു എന്ന് വിദ്യാര്‍ത്ഥി മറുപടി നല്‍കുന്നു. അപ്പോള്‍ ‘വേണ്ട’ എന്ന് മുകേഷ് ഉറച്ച സ്വരത്തില്‍ പറയുന്നു. ഒക്കെ സാര്‍ എന്ന് വിദ്യാര്‍ത്ഥിയും.












