കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ഗവര്‍ണറുടെ സത്യ വാങ്മൂ ലം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി
കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം റദ്ദാക്കി. ഹൈ ക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ഗവര്‍ണറുടെ സത്യ വാങ്മൂലം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. എതിര്‍കക്ഷികളായ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്കു നോട്ടിസ് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.
നിയമപ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനെയും അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടതു ചാ ന്‍സലറാണെന്നും നിയമനം നടത്തേണ്ടതു സിന്‍ഡിക്കേറ്റാ ണെന്നുമാണ് ഗവര്‍ണര്‍ വിശദീകരിച്ചത്. വൈസ് ചാന്‍സലറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മുന്‍പു ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീക രിച്ചിരുന്നതെന്നും നിലവി ലെ വൈസ് ചാന്‍സലറും മുന്‍പു ശുപാര്‍ശ നല്‍കിയിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
ചാന്‍സലറുടെ അധികാരം കവര്‍ന്നാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗ ങ്ങളുടെ നിയമനം നടത്തിയിരിക്കുന്നതെന്നും യോഗ്യതയില്ലാത്ത വരെ നിയമിച്ചെന്നും ചൂണ്ടിക്കാട്ടി സര്‍ വകലാശാലാ സെനറ്റ് അംഗം വി വിജയകുമാര്‍, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ.ഷിനോ പി ജോ സ് എന്നിവര്‍ നല്‍കിയ ഹര്‍ ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ അ പ്പീല്‍ നല്‍കിയത്. നിയമനം സര്‍വകലാശാലാ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമല്ലെന്നു ചൂണ്ടി ക്കാട്ടിയാണ് ജനുവരിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിയമനം ചട്ടവിരുദ്ധമാ ണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്ത മാക്കിയിരുന്നു. സിന്‍ഡിക്കേറ്റ് നേരിട്ട് നിയമനം നടത്തുകയായിരുന്നുവെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.











