അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഇപി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ തത്കാലം പാര്‍ട്ടി അന്വേഷണ മില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഇപി ജയ രാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ തത്കാലം പാര്‍ ട്ടി അന്വേഷണമില്ലെന്ന് സം സ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തെങ്കിലും തത്കാലം അ ന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്കു കടക്കേണ്ടതി ല്ലെന്ന തീരുമാനത്തിലാണ് എത്തിയത്.
വിഷയം ചര്‍ച്ചചെയ്ത യോഗം, അന്വേഷണത്തില്‍ തീരുമാനം പിന്നീട് ആകാമെന്ന് വ്യക്തമാക്കുകയായിരു ന്നു. എന്നാല്‍, ഇന്നും വിവാദങ്ങളോട് പ്രതികരിക്കാന്‍ ഇ പി ജയരാജന്‍ തയാറായില്ല. തിരുവനന്തപുര ത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ചിരിയിലൊതുക്കുകയാണ് ചെയ്തത്. ആരോപണങ്ങള്‍ സംബന്ധിച്ച് ഇതുവ രെ പരസ്യപ്രതികരണത്തിനും അദ്ദേഹം തയ്യാറായിട്ടില്ല.
കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ കണ്ണൂരില്‍ നിന്നു തന്നെയുള്ള മുതിര്‍ന്ന അംഗം പി ജയരാ ജനാണ് ഇപിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതു പിന്നീട് വലിയ രാഷ്ട്രീയ വിവാദമായി മാറുകയാ യിരുന്നു. ഇക്കഴിഞ്ഞ ദിവസം സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്തി ല്ല. സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്ത് ഉചിത നടപടിയെടുക്കുമെന്നായിരുന്നു അനൗദ്യോഗികമായി കേന്ദ്ര നേതാക്കള്‍ പറഞ്ഞത്.
അതേസമയം ഇപിക്കെതിരായ ആരോപണം സംസ്ഥാന നേതൃത്വത്തിനു രേഖാമൂലം ലഭിച്ചിട്ടെേുണ്ടാ യെന്നതില്‍ വ്യക്തത വന്നിട്ടില്ല. സംസ്ഥാന സമിതിയില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചത്. ആധികാരി കമായാണ് ആരോപണം ഉന്നയിക്കുന്നതെന്നും എഴുതി നല്‍കാമെന്നും പി ജയരാജന്‍ അറിയിച്ചതായും റിപ്പോര്‍്ട്ടുകള്‍ വന്നു. എന്നാല്‍ പി ജയരാജന്‍ ആരോപണം എഴുതി നല്‍കിയോ എന്നതില്‍ സ്ഥിരീക രണം ലഭിച്ചിട്ടില്ല.
സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പുറത്തുവന്ന ഇപി ജയരാജനില്‍നിന്നു മാധ്യമ പ്രവര്‍ത്തകര്‍ പ്രതി കരണം തേടിയെങ്കിലും മറുപടിയുണ്ടായില്ല. ഹാപ്പി ന്യൂഇയര്‍ എ ന്നു മാത്രം പറഞ്ഞ് അദ്ദേഹം മടങ്ങു കയായിരുന്നു. ആരോപണത്തെക്കുറിച്ച് ഇപി ഇതുവരെ പ്രതികരിച്ചിട്ടില്ല.











