വീടിന് സമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ ത്ഥിനിയ്ക്ക് മര്‍ദനം. മണ്ണ് മാഫിയാ സംഘത്തലവന്‍ പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
മൂവാറ്റുപുഴ : വീടിന് സമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് മര്‍ദനം. മണ്ണ് മാഫിയാ സംഘത്തലവന്‍ പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തുക യും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. മൂവാറ്റുപുഴ മാറാടി എട്ടാം വാര്‍ഡില്‍ കാക്കൂച്ചിറ വേങ്ങപ്ലാക്കല്‍ വി.ലാലുവിന്റെ മകള്‍ അക്ഷയയെയാണ് മുഖത്തടിച്ച് മുടി ക്കുത്തിന് പിടിച്ച് വലിച്ചിഴച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.
സംഭവത്തില്‍ മണ്ണെടുപ്പ് മാഫിയസംഘത്തിന്റെ തലവനായ അന്‍സാറിനെതിരെ കേസെടുത്തു. സ്ത്രീകളെ അപമാനിച്ചതിനും ദലിത് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനുമാണ് കേസ്. കഴിഞ്ഞ ദിവസമാ ണ് സംഭവം. പെണ്‍കുട്ടിയുടെ വീടിനോടു ചേര്‍ന്നുള്ള സ്ഥലം വാങ്ങി, പ്രതി അന്‍സാറിന്റെ നേതൃത്വ ത്തിലുള്ള സംഘം മണ്ണെടുത്ത് വരികയായിരുന്നു. അനധികൃത മണ്ണെടുപ്പ് വീടുകള്‍ക്ക് ഭീഷണിയാ യതോടെ സമീപവാസികള്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി മണ്ണെടു പ്പ് തടയുകയും മണ്ണെടുക്കലോ മറ്റ് നിര്‍മ്മാണങ്ങളോ നടത്തിയാല്‍ പൊലീസിനെ അറിയിക്കണമെ ന്നും നിര്‍ദേശിച്ച് മടങ്ങി.
ഇതേത്തുടര്‍ന്ന് താത്കാലികമായി മണ്ണെടുപ്പ് നിര്‍ത്തി വെച്ചിരുന്നെങ്കിലും മണ്ണെടുപ്പ് പുനരാരംഭിച്ച തോടെയാണ് അക്ഷയ വീഡിയോ പകര്‍ത്തിയത്.മര്‍ദനമേറ്റ അക്ഷയയെ മൂവാറ്റുപുഴ ജനറല്‍ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്ഷയയുടെ പരാതിയില്‍ അന്‍സാര്‍ എന്നയാള്‍ക്കെതിരെ പൊലീ സ് കേസെടുത്തു. മൂവാറ്റുപുഴ നിര്‍മല കോളേജ് ബിരുദ വിദ്യാര്‍ഥിയാണ് അക്ഷയ. അവശയായ പെ ണ്‍കുട്ടി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് തവണ കുട്ടിയെ സ്‌കാനി ങ്ങിന് വിധേയയാക്കി.











