അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കരമാര്‍ഗ്ഗമുള്ള പോയിന്റുകളി ലാണ് ഏറ്റവും കൂടുതല്‍ പണം പിടികൂടിയത്.
ജിദ്ദ : അനധികൃത കളളപ്പണം തടയുന്നതിന്റെ ഭാഗമായി സൗദിയുടെ പ്രവേശന കവാടങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സൗദി കസ്റ്റംസും സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയും നടത്തിയ പരിശോധനയില്‍ 24 മില്ല്യണ്‍ ഡോളര്‍ പിടികൂടിയതായി സകാത്ത് അതോറിറ്റി അറി യിച്ചു
അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോ ധന നടത്തിയത്. കരമാര്‍ഗ്ഗമുള്ള പോയിന്റുകളി ലാണ് ഏറ്റവും കൂടുതല്‍ പണം പിടികൂടിയത്.രാ ജ്യത്ത് പ്രവേശിക്കുന്നവരുടെ കൈവശം 60,000 റിയാലില്‍ കൂടുതല്‍ വിലയുള്ള സ്വര്‍ണ്ണം, വിലയേ റിയ ലോഹങ്ങള്‍, വിദേശ കറന്‍സികളില്‍ എന്നിവ കൈവശമുള്ളവര്‍ യാത്രക്ക് മുന്‍പായി സകാ ത്ത് -ടാകസിന്റെ ആപ്ലിക്കേഷന്‍ വഴി അറിയിക്കുകയും,രാജ്യത്തെ പ്രവേശന കവാടങ്ങളിലെ ക സ്റ്റംസ് അധികാരികള്‍ക്ക് റഫറന്‍സ് നമ്പര്‍ സമര്‍പ്പിക്കുകയും ചെയ്യണം.
പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യത്തിന്റെ 50 ശതമാനമാണ് പിഴ ഈടാക്കുന്നത്.കുറ്റകൃത്യം തെളി ഞ്ഞാല്‍ മുഴുവന്‍ തുകയും തടഞ്ഞുവയ്ക്കു കയും നിയമലംഘകരെ പബ്ലിക് പ്രോസി ക്യൂഷനില്‍ റഫര്‍ ചെയ്യുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി