കുവൈത്ത് സിറ്റി • രാജ്യത്തെ തൊഴിൽ മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി തൊഴിലടങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോനകൾക്ക് തുടക്കം കുറിക്കും. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതലയോഗത്തിലാണ് പുതിയ തീരുമാനം. ആറ്
ഗവർണറേറ്റുകളുടെയും സർക്കാറിന്റെ വിവിധ ഏജൻസികളുടെയും സഹകരണത്തോടെയാണ് നടപടികൾ. താമസ, കുടിയേറ്റ നിയമലംഘകരെ പിടികൂടുക എന്നതാണ് സർക്കാർ ലഷ്യമിടുന്നത്.ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ നേതൃത്വത്തിലായിരുന്നു യോഗം. രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യാം എന്ന് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ഈ വർഷം ആദ്യം ഒരു ലക്ഷത്തിലേറെ താമസ കുടിയേറ്റ നിയമലംഘകരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇവർക്ക് രാജ്യം വിട്ട് പോകാനും സ്പോൺസർഷിപ്പ് മാറി ഇഖാമ(താമസരേഖ) നേടാനുമടക്കമുള്ള ഇളവ് (പൊതുമാപ്പ്) മൂന്നര മാസം ആഭ്യന്തരമന്ത്രാലയം അനുവദിച്ചിരുന്നു. എന്നാൽ, ഇത് പ്രയോജനപ്പെടുത്തിയത് 65,000 വിദേശികൾ മാത്രമാണ്.











