കോഴിക്കോട്: അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ച കേസില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ട് ക്ലര്‍ക്കുമാരടക്കം ഏഴ് പേര്‍ അറസ്റ്റില്‍. അബൂബക്കര്‍ സിദ്ദിഖ് എന്നയാള്‍ക്ക് കാരപ്പറമ്പ് കരിക്കാം കു ളത്ത് കെട്ടിട നമ്പര്‍ അനുവദിച്ച കേസിലാണ് കോര്‍പ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗ സ്ഥനും ഇടനിലക്കാരും ഉള്‍പ്പടെ ഏഴ് പേര്‍ അറസ്റ്റിലായത്.
അനില്‍കുമാര്‍, സുരേഷ് എന്നീ ക്ലാര്‍ക്കുമാര്‍ക്കും കെട്ടിട ഉടമയ്ക്കും പുറമെ കോര്‍പറേഷനില്‍ നിന്ന് വിര മിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍, മൂന്ന് ഇടനിലക്കാര്‍ എന്നിവരാണ് പിടിയിലായവര്‍.നമ്പര്‍ അനുവദിക്കാന്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു അപേക്ഷയുടെ പഴുതുപയോ ഗിച്ചാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയത്. ക്ലാര്‍ക്ക് സുരേഷാണ് ഉദ്യോഗസ്ഥരുടെ പാസ്‌വേര്‍ഡ് ചോര്‍ത്തി കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചത്.
പാസ്വേര്‍ഡ് ചോര്‍ത്തി കെട്ടിടങ്ങള്‍ക്ക് ചട്ടവിരുദ്ധമായി അനുമതി
കോഴിക്കോട് കോര്‍പ്പറേഷനില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ മുന്നൂറോളം കെട്ടിടങ്ങള്‍ ചട്ട വിരുദ്ധമായി ക്രമപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിര്‍മാണത്തിന് അനുമ തി നല്‍കുന്ന സോഫ്റ്റ് വെയറില്‍ ക്രമക്കേട് നടത്തിയായിരുന്നു കുറ്റകൃത്യം. സോഫ്റ്റ് വെയ റിന്റെ പാസ്വേര്‍ഡ് ചോര്‍ത്തി കെട്ടിടങ്ങള്‍ക്ക് ചട്ടവിരുദ്ധമായി അനുമതി നല്‍കുകയായിരു ന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെ യ്തത്. വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ഐടി ആക്ട് എന്നീ വകുപ്പുകളിലാണ് കേസെടുത്തതെന്ന് കോ ഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ എം സിദ്ദിഖ് പ്രതികരിച്ചു. മൊത്തം ആറ് കേസുകളാണുള്ളത്. ഇതില്‍ ഒരു കെട്ടിടവുമായി ബ ന്ധപ്പെട്ട അന്വേഷണത്തിലാണ് ഏഴ് പ്രതികളെ പിടികൂടിയത്. ബാക്കിയുള്ള കേ സുകളില്‍ അന്വേഷണം നടക്കുന്നതായും അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി.