രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിനെ തിരെ അറസ്റ്റ് വാറന്റ്. കോടതി കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി റഹീം അടക്കം കേസി ലെ 12 പ്രതികളും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മുഴുവന്‍ പ്രതികള്‍ക്കും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്
തിരുവനന്തപുരം : രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീ മിനെതിരെ അറസ്റ്റ് വാറന്റ്. കോടതി കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മുഴുവന്‍ പ്രതികള്‍ക്കും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയലക്ഷ്മിയെ തട ഞ്ഞു വച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍, കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോ ടതിയുടെ നടപടി. കേസ് പരിഗണിച്ചപ്പോള്‍, ഒന്നാം പ്രതി റഹീം ഉള്‍പ്പെടെ കേസിലെ 12 പ്രതികളും കോ ടതിയില്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് മുഴുവന്‍ പ്രതികള്‍ക്കും അറസ്റ്റ് വാറന്റ് നല്‍കി തിരുവന ന്തപുരം മൂന്നാം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിനമോള്‍ രാജേന്ദ്രന്‍ ഉത്തരവിടുകയായിരുന്നു.
ഡോ.വിജയ ലക്ഷ്മിയെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എ എ റഹീമിന്റെ നേതൃത്വ ത്തില്‍ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്ന കേസിലാണ് കോടതി നടപടി.
എ എ റഹീമിനൊപ്പം എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്ന എസ് അഷിദ, ആര്‍ അമല്‍, പ്രദിന്‍ സാജ് കൃഷ്ണ, അബു എസ്ആര്‍, ആദര്‍ശ് ഖാന്‍, ജെറിന്‍, അന്‍സാര്‍ എം, മിഥുന്‍ മധു, വിനേഷ്.വിഎ, അപര്‍ണ ദത്തന്‍, ബി എസ് ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള പ്രതികള്‍. കേസ് പി ന്‍\വലിക്കണമെന്ന് ആവശ്യ പ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു.
കേസിലെ പരാതിക്കാരിയും കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രൊഫസറു മായ ഡോ. വിജയ ലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി യത്.