അധോലോക നായകന്‍ ഛോട്ടാരാജന്‍ (61) കോവിഡ് ബാധിച്ച് മരിച്ചെന്ന റിപ്പോര്‍ട്ട് നിരസിച്ച് എയിംസ് അധികൃതരും ഡല്‍ഹി പൊലീസും. ഛോട്ടാ രാജന്റെ ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
ന്യൂഡല്‍ഹി: മുംബൈ അധോലോക നായകന്‍ ഛോട്ടാരാജന്‍ (61) കോവിഡ് ബാധിച്ച് മരിച്ചെന്ന റിപ്പോര്‍ട്ട് നിരസിച്ച് എയിംസ് അധികൃതരും ഡല്‍ഹി പൊലീസും. ഛോട്ടാ രാജന്റെ ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ 26നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശി പ്പിച്ചത്. 2011ല്‍ മാധ്യമ പ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ദേയെ കൊലപ്പെടുത്തിയ കേസില്‍ 2018ല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു തിഹാര്‍ ജയിലില്‍ അടച്ചിരിക്കുകയായിരുന്നു. ജയിലില്‍വെച്ച് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഛോട്ടാ രാജനെ എയിംസ് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചത്. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാ രാജനെതിരേ മുംബൈയിലുള്ളത്. ഛോട്ടാ രാജന് എയിംസില്‍ ചികിത്സ നല്‍കുന്ന വിവരം പുറത്തുവന്നപ്പോള്‍ വലിയ വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം ഉണ്ടായത്.
ഛോട്ടാ രാജനെതിരെ ചുമത്തിയ കേസുകളെല്ലാം സിബിഐയ്ക്ക് കൈമാറിയിരുന്നു. ഇവയുടെ വി ചാരണയ്ക്ക് പ്രത്യേക കോടതിയും സ്ഥാപി ച്ചിരുന്നു. കഴിഞ്ഞ മാസം കേസില്‍ വീഡിയോ കോണ്‍ഫ റന്‍ങ് വഴി വിചാരണയ്ക്ക് ഇയാളെ ഹാജരാക്കിയിരുന്നില്ല. തുടര്‍ന്നാണ് കോവിഡ് മൂലമാണതെന്ന് ജയില്‍ അധികൃതര്‍ പുറത്തുവിട്ടത്.
തിഹാര്‍ ജയിലിലെ ഏറ്റവും വലിയ ഏകാന്ത സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഛോട്ടാ രാജന്‍ ജയിലിലെ ബാക്കി തടവുകാരുമായി ഒരു തരത്തിലും ഇടപെട്ടിരുന്നില്ല. ഏതെങ്കിലുമൊരു ജയില്‍ ഉദ്യോഗസ്ഥനില്‍ നിന്നാകാം രാജന് രോഗം പകര്‍ന്നു കിട്ടിയത് എന്നൊരു വിശദീകരണമാണ് ഇപ്പോള്‍ അധികൃതരുടെ ഭാഗത്തു നിന്ന് വരുന്നത്.